Get Updates
Get notified of breaking news, exclusive insights, and must-see stories!

2ജി, 3ജി, പാര്‍ട്ടികളെ ഓടിക്കണം; കോണ്‍ഗ്രസിനെയും ഡിഎംകെയെയും പരിഹസിച്ച് അമിത് ഷാ

ചെന്നൈ: കോണ്‍ഗ്രസിനെയും ഡിഎംകെയെയും രൂക്ഷമായി പരിഹസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുവരും കുടുംബാധിപത്യ പാര്‍ട്ടികളാണ്. അഴിമതി വീരന്മാരാണ്. ഇവര്‍ 2ജി, 3ജി, 4ജി പാര്‍ട്ടികളാണ്. ഇവരെ തമിഴ്‌നാട്ടില്‍ നിന്ന് ഓടിക്കേണ്ട സമയമായി. ഭരണം ഈ മണ്ണിന്റെ മകനെ ഏല്‍പ്പിക്കേണ്ട സമയമായെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം എന്തുകൊണ്ടാണ് 2ജി, 3ജി, 4ജി പാര്‍ട്ടികള്‍ എന്ന് വിളിക്കുന്നതെന്നും അമിത് ഷാ വിശദീകരിച്ചു. ഇത് 2ജി അഴിമതിയെ കുറിച്ചല്ല പറയുന്നത്. 2ജി എന്നാല്‍ രണ്ടാല്‍ തലമുറയായി അധികാരത്തെ കൈമാറ്റി കൊണ്ടിരിക്കുന്നവരാണ്. 3ജി എന്നാണ് മൂന്ന് തലമുറയായി ഭരിക്കുന്നവര്‍. 4ജി എന്നാല്‍ നാല് തലമുറയായി ഭരിക്കുന്നവരാണെന്നും അമിത് ഷാ പറഞ്ഞു.

AMIT SHAH TAMIL NADU VISIT

അതേസമയം ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളും അമിത് ഷാ ഉയര്‍ത്തി കാണിച്ചു. മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഈ രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിനെ ഇന്ത്യയുമായി ഒന്നിപ്പിക്കുകയാണ് ചെയ്ത്.

വെറും തൂലിക കൊണ്ടാണ് അദ്ദേഹം ആ പോരാട്ടം നടത്തിയതെന്നും അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടിലെ മാരന്‍ കുടുംബം മൂന്ന് രണ്ട് തലമുറകളായി അഴിമതി നടത്തുന്നവരാണ്. കരുണാനിധി കുടുംബം മൂന്ന് തലമുറകളായി അഴിമതി നടത്തുന്നുണ്ട്.

ഗാന്ധി കുടുംബം അതുപോലെ നാല് തലമുറകളായി അഴിമതി നടത്തി പോരുകയാണെന്നും അമിത് ഷാ ആരോപിച്ചു.2ജി, 3ജി, പാര്‍ട്ടികളെ തമിഴ്‌നാട്ടിലെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. അധികാരം മണ്ണിന്റെ മകന് നല്‍കണമെന്നും അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നല്ലതല്ലേ, കശ്മീര്‍ നമ്മുടേത് അല്ലേ, എന്നും അമിത് ഷാ ചോദിച്ചു.

ഇതിനെയെല്ലാം കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്ന് എതിര്‍ത്ത് പോന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയും, കോണ്‍ഗ്രസും ചേര്‍ന്ന യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് 12000 കോടിയുടെ അഴിമതികളാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ 2014 മുതല്‍ അത്തരമൊരു ആരോപണം, കേന്ദ്ര സര്‍ക്കാര്‍ നേരിട്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. വെല്ലുരില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു അമിത് ഷാ സംസാരിച്ചത്.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ അഴിമതിയുടെ യാതൊരുവിധ ആരോപണവും മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല. ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് ബഹുമാനം വര്‍ധിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമാക്കി നിലനിര്‍ത്താനും ബിജെപി സര്‍ക്കാരിന് സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രിയാണ് ചോള ഭരണകാലയളവിലെ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചത്. അങ്ങനെ ധാരാളം കാര്യങ്ങള്‍ തമിഴ്‌നാടിനായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയുണ്ടെങ്കില്‍ സ്റ്റാലിന്‍ നല്‍കട്ടെയെന്നും അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ വരവില്‍ സ്റ്റാലിന്‍ ഭയന്നിരിക്കുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+