തെഹ്‌രീകെ ഹുറിയത്തിനെ നിരോധിച്ചു; നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദ പാര്‍ട്ടിയായ തെഹരീകെ ഹുറിയത്തിനെ നിരോധിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎപിഎ പ്രകാരമാണ് ഇവരെ ചുമത്തിയത്. കശ്മീരിലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ വിഘടനവാദത്തിന് വഴിയൊരുക്കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്.
കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചുവെന്നാണ് കേന്ദ്രം നിരോധിക്കാനുള്ള കാരണമായി പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്നുവെന്നും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

നേരത്തെ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. സംഘടനയ്ക്ക് നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകള്‍ ഉണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഈ വര്‍ഷം തന്നെ നാലോളം സംഘടനകളെ തീവ്രവാദ സംഘടനകളായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
അതുപോലെ ആറ് പേരെ ഭീകരരായും, രണ്ട് സംഘടനകളെ നിയമവിരുദ്ധ സംഘടനകളായും പ്രഖ്യാപിച്ചിരുന്നു. യുഎപിഎ പ്രകാരമായിരുന്നു ഇത്. ജമ്മു കശ്മീര്‍ മുസ്ലീം ലീഗ് മസരത്ത് ആലം വിഭാഗത്തെ അടക്കമാണ് നിരോധിച്ചത്.
അതേസമയം തെഹരീകെ ഹൂറിയത്ത് ദീര്‍ഘകാലമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്നുവെന്നും, അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായി ബന്ധപ്പെടുന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. തീവ്രവാദത്തിനെതിരെ മോദി സര്‍ക്കാരിന് യാതൊരു സഹിഷ്ണുതയുമില്ല. വ്യക്തികളോ, സംഘടനകളോ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ തന്നെയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കശ്മീരി മുസ്ലീം ലീഗ് നേതാക്കളില്‍ പലരും പാകിസ്താനില്‍ നിന്നും പ്രോക്‌സി സംഘടനകളില്‍ നിന്നുമെല്ലാം ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇവരെല്ലാം നിയമവിരുദ്ധ പ്രവര്‍ത്തനം നത്തുന്നതവരാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ സേനയ്ക്ക് കല്ലെറിയല്‍ തുടങ്ങിയവയ്ക്കും ഫണ്ട് ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications