ബിജെപി വിജയത്തിന് പിന്നിലെ ടീം അമിത് ഷാ!
മുംബൈ: പുനെയില്‍ ബി ജെ പി ഉന്നത നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തുകയായിരുന്നു അമിത് ഷാ. അപ്പോഴാണ് കൊങ്കണ്‍ ഭാഗത്ത് നിന്നും ഒരു സ്ഥാനാര്‍ഥിയുടെ വിളി. തീരുമാനിച്ച പോലെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ റാലിക്ക് എത്തില്ല, വിമാനം തിരിച്ച് അമിത് ഷാ കൊങ്കണിലെത്തുന്നു, റാലിയില്‍ സംസാരിച്ച് പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥിക്കും ആത്മവിശ്വാസം കൊടുത്ത് മടങ്ങുന്നു.
ഇതാണ് അമിത് ഷാ. ബി ജെ പിയിലെ രണ്ടാമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിന്നില്‍ മാത്രമാണ് ഇന്ന് അമിത് ഷാ എന്ന പാര്‍ട്ടി പ്രസിഡണ്ട്. പരിചിതമല്ലാത്ത മേഖലകളില്‍ പോലും കടന്നുചെന്ന് സ്ട്രാറ്റജികള്‍ ഒരുക്കിയാണ് അമിത് ഷാ മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയക്കൊടി പാറിച്ചത്. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ഫ്‌ലൂക്കായിരുന്നില്ല, ഒരു ടീം വര്‍ക്കായിരുന്നു എന്ന് അമിത് ഷാ വീണ്ടും തെളിയിച്ചു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി പിരിഞ്ഞത് ഒരര്‍ഥത്തില്‍ അമിത് ഷായ്ക്കും ടീമിനും ഗുണമായി. പരമാവധി സീറ്റുകളില്‍ മത്സരിക്കാനും ജയിക്കാനും സാധിച്ചു. ഒരര്‍ഥത്തില്‍ സ്വന്തം ശക്തിപരീക്ഷണമായിരുന്നു അത്. പരിമിതമായ സമയം കൊണ്ട് അമിത് ഷായുടെ ടീം സംസ്ഥാനം മുഴുവന്‍ ഓടിയെത്തി. ഹരിയാനയില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റില്‍ മത്സരിച്ചപ്പോള്‍ ഇത്തവണ വിജയത്തില്‍ പത്തിരട്ടിയിലധികം വര്‍ദ്ധന.
ഇഈ വിജയങ്ങള്‍ക്ക് പിന്നില്‍ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം മാത്രമല്ല, അമിത് ഷായുടെ ഒരു സ്ട്രാറ്റജി ടീമുണ്ട്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍, മുതിര്‍ന്ന നേതാവ് രാജീവ് പ്രതാപ് റൂഡി, ധര്‍മേന്ദ്ര പ്രധാന്‍, കൈലാഷ് വിജയവര്‍ജ്യ, സുനില്‍ ബന്‍സാല്‍, രാധാമോഹന്‍ സിംഗ്, അനില്‍ ജെയ്ന്‍, ജെ കെ നദ്ദ, ഭൂപേന്ദ്ര യാദവ് എന്നിങ്ങനെ പോകുന്നു അമിത് ഷായുടെ ഡെഡിക്കേറ്റഡ് ടീം.












Click it and Unblock the Notifications