കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിക്ക് വേണ്ടി വലയെറിഞ്ഞ് അമിത് ഷാ.. താലത്തിൽ വെച്ച് നീട്ടിയത് കേന്ദ്രമന്ത്രി സ്ഥാനം!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചുവെങ്കിലും കാര്യങ്ങള്‍ ഒട്ടും തന്നെ പാര്‍ട്ടിക്ക് ആശ്വാസകരമല്ല. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന വെല്ലുവിളിയാണ് യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്. ഏത് വിധേനെയും അത് നേടിയെടുക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പല കളികളും നടക്കുന്നു. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും അതൃപ്തരായ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു.

തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടും എച്ച് ഡി കുമാരസ്വാമിയിലും കൂട്ടരിലിമുള്ള പ്രതീക്ഷ അമിത് ഷാ കൈവിട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം അടക്കമുള്ളവ കുമാരസ്വാമിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസിനെ തിരികെ ബിജെപി ക്യാമ്പില്‍ എത്തിക്കാന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനെയാണ്.

BJP

കുമാരസ്വാമിയുമായും പ്രകാശ് ജാവദേക്കര്‍ ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയുണ്ടായി. കോണ്‍ഗ്രസുമായുള്ള ബന്ധം ദൂരവ്യാപകമായ പ്രത്യാഘാതമായിക്കും ജെഡിഎസിന് സമ്മാനിക്കുക എന്ന് ജാവദേക്കര്‍ കുമാരസ്വാമിക്ക് മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന. കുമാരസ്വാമിക്ക് ക്യാബിനറ്റ് സീറ്റിനൊപ്പം സഹോദരന് കര്‍ണാടകത്തിലെ ഉപമുഖ്യമന്ത്രി പദവി പോലുള്ള നിര്‍ണായക സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തീരുമാനം ദേവഗൗഡയുടേതാണ് എ്ന്നാണ് കുമാരസ്വാമി നല്‍കിയ മറുപടി.

Recommended Video

cmsvideo
BJP സർക്കാർ കർണ്ണാടകയിൽ അധികാരത്തിലേക്ക് | Oneindia Malayalam

ഏത് വിധേനെയും സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബിജെപി നീക്കം കോണ്‍ഗ്രസിന്റെ ചങ്കിടിപ്പേറ്റുന്നതാണ്. എന്നാല്‍ ജെഡിഎസിന്റെ 38 എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും വാഗ്ദാനങ്ങളില്‍ വീഴുന്നില്ല എന്നത് ബിജെപിക്കും ആശങ്കയേറ്റുന്നു. എന്നാല്‍ ചിലരുമായി തങ്ങള്‍ ബന്ധപ്പെടുന്നുണ്ട് എന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ജെഡിഎസിനെ വിട്ട് കോണ്‍ഗ്രസ് എംഎല്‍എമാരിലാണ് ബിജെപിയിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Amit Shah offers HD Kumaraswamy cabinet berth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X