അന്ന് ഒരുപാട് അടികിട്ടിയിരുന്നു... ഇന്ന് ഇങ്ങനെയാകുമെന്ന് കരുതിയില്ല; ഓര്‍മകളുമായി അമിത് ഷാ
ഗുവാഹത്തി: രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്ക കാലത്ത് എ ബി വി പി പ്രവര്‍ത്തകനായിരിക്കെ അനുഭവിച്ച മര്‍ദ്ദനത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമില്‍ പുതുതായി നിര്‍മിച്ച ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
വിദ്യാര്‍ഥി നേതാവായിരിക്കെ ഇന്ദിര ഗാന്ധിക്കെതിരെ എ ബി വി പി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതായും അന്ന് പൊലീസില്‍ നിന്ന് ഒരുപാട് അടിവാങ്ങി കൂട്ടിയിരുന്നതായും അമിത് ഷാ ഓര്‍മിച്ചു. ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് അന്ന് ആരും കരുതിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അന്ന് അസം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും അദ്ദേഹം ആരോുപിച്ചു. അന്ന് ഹിതേശ്വര്‍ സൈകിയ ആയിരുന്നു മുഖ്യമന്ത്രി. അസമിലെ തെരുവുകള്‍ വിജനമാണ്, ഇന്ദിരാഗാന്ധി കൊലപാതകിയാണ് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു തങ്ങള്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ചത് എന്ന് അമിത് ഷാ പറഞ്ഞു.

പൊലീസ് എന്നാല്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിതേശ്വര്‍ സൈകിയയുടെ പൊലീസ് ഞങ്ങളെ ഒരുപാട് മര്‍ദിച്ചു. അന്ന് ബി ജെ പി രണ്ട് തവണ ഈ വടക്ക് കിഴക്കന്‍ സംസ്ഥാനം ഭരിക്കും എന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 70 വര്‍ഷകാലം കൊണ്ട് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ കോണ്‍ഗ്രസ് അക്രമത്തിലേക്കും അരാജകത്വത്തിലേക്കുമാണ് തള്ളിയിട്ടത്.

കോണ്‍ഗ്രസ് എല്ലാം നിശബ്ദമായി നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എട്ട് വര്‍ഷം കൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടു. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാനവും വികസനവും ഒരു രാജ്യം എങ്ങനെ ഒന്നിക്കാം എന്നതിന്റെ ഉദാഹരണമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, സംസ്ഥാന പാര്‍ട്ടി ബി ജെ പി അധ്യക്ഷന്‍ ഭബേഷ് കലിത, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കൊപ്പമാണ് അമിത് ഷാ പാര്‍ട്ടിയുടെ അസമിലെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications