Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാൻ പൗരൻമാരെ കണ്ടെത്തി നാട് കടത്തണം; മുഖ്യമന്ത്രിമാരോട് അമിത് ഷാ

പഹൽഗാം ആക്രമണത്തിൽ പാക് പൗരൻമാർക്കെതിരായ നടപടികൾ കടുപ്പിച്ച് കേന്ദ്രം. എത്രയും പെട്ടെന്ന് പാക്കിസ്ഥാൻ പൗരൻമാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമെന്നും ഉടനെ അവരെ തിരികെ അയക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരോട് നിർദേശിച്ചു. ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയിലുള്ള പാക്കിസ്ഥാൻ പൗരന്മാരോട് ഏപ്രില്‍ 27 നകം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. മെഡിക്കൽ വിസയിൽ എത്തിയവർക്ക് രണ്ട് ദിവസം അധികമായി നൽകിയിട്ടുണ്ട്.

പാക്കിസ്ഥാൻ പൗരൻമാർക്കുള്ള വിസയും ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മുൻപ് നൽകിയ വിസകൾ റദ്ദ് ചെയ്യുകയും ചെയ്തു. ആരോഗ്യാവശ്യങ്ങൾക്കടക്കം അനുവദിച്ച വിസയാണ് റദ്ദ് ചെയ്തത്. അതേസമയം മറുപടിയായി പാക്കിസ്ഥാനും ഇന്ത്യൻ പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരൻമാരെ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കുന്ന നടപടികൾ ഇന്ത്യയിൽ നിന്നുണ്ടായാൽ അതേനാണയത്തിൽ തന്നെ തിരിച്ചടി നൽകുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി.

amitsh

അതിനിടെ പഹൽഗാം ആക്രമണം നടത്തിയ ലഷ്കർ ഇ തൊയിബയുടെ കമന്റഡറെ ഇന്ന് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.അൽത്താഫ് ലല്ലിയെ ആണ് സൈന്യം വധിച്ചത്. പഹൽഗാം ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകളും സൈന്യം തകർത്തു. ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്ത്. 7 പേരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് നിഗമനം. 28 പേരായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

രാജ്യത്ത്‌ ഭിന്നിപ്പ്‌ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അമർച്ചചെയ്യണം; സി പി എം

ഭീരുത്വപരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത്‌ ഭിന്നിപ്പ്‌ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ അമർച്ചചെയ്യണമെന്ന് സി പി എം. ഭീകരതയ്‌ക്കെതിരെ രാജ്യമാകെ ഒന്നിച്ച്‌ നിൽക്കുമ്പോഴാണ്‌ ജമ്മു കശ്‌മീരിൽനിന്നുള്ള വിദ്യാർഥികളെയും വ്യാപാരികളെയും ഉത്തരാണ്ഡ്‌, ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര തുടങ്ങി സംസ്ഥാനങ്ങളിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വരുന്നത്‌. ഡറാഡൂണിൽ വർഗീയ സംഘടനയുടെ ഭീഷണിയും അന്ത്യശാസനവും കാരണം കശ്‌മീരി വിദ്യാർഥികൾക്ക്‌ വീട്‌ വിട്ട്‌ പോകേണ്ടിവന്നു.

കശ്‌മീരികൾക്കും ന്യൂനപക്ഷസമുദായത്തിനും എതിരായി സമൂഹമാധ്യമങ്ങൾ വഴി കുപ്രചാരണവും നടക്കുന്നു. ഭീകരസംഘടനയെ തള്ളിപ്പറഞ്ഞും പ്രതിഷേധിച്ചും അപലപിച്ചും കശ്‌മീരികൾ ഒരേ സ്വരത്തിൽ രംഗത്തുവന്നത്‌ രാജ്യം കണ്ടതാണ്‌. ഭീകരരുടെ അജൻഡയെ സഹായിക്കാനേ കുപ്രചാരണങ്ങൾ ‌വഴിയൊരുക്കൂ. വിനാശകരമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കണം. ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരോട്‌ ദാക്ഷിണ്യം കാണിക്കരുതെന്നും സി പി എം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+