കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുനിഞ്ഞ് ഇറങ്ങി അമിത് ഷാ; ബിഹാറിലെ മുസ്ലീം മേഖലയിലേക്ക്..ആങ്കയോടെ ജെഡിയു-ആർജെഡി സഖ്യം

Google Oneindia Malayalam News

പാട്ന: ബിഹാറിൽ എൻ ഡി എ സഖ്യത്തിൽ നിന്നും ജെ ഡി യു പുറത്ത് കടന്ന ശേഷം ആദ്യ ബിഹാർ സന്ദർശനത്തിന് തയ്യാറെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ മുസ്ലീം സ്വാധീന മേഖലയായ സീമാഞ്ചൽ ആണ് അമിത് ഷായുടെ ലക്ഷ്യം. സപ്റ്റംബർ 23, 24 തീയതികളിൽ ഇവിടെ രണ്ട് റാലികളെ അമിത് ഷാ അബിസംബോധന ചെയ്യും. പുർണിയ മേഖലയിലും കിഷൻഗഞ്ച് മേഖലയിലുമാണ് റാലികൾ നടത്തുന്നത്. അമിത് ഷായുടെ നീക്കത്തെ ആശങ്കയോടെയാണ് ജെ ഡി യു -ആർ ജെ ഡി സഖ്യം നോക്കി കാണുന്നത്.

1


'ബി ജെ പിയുടെ കോർ ഗ്രൂപ്പിന്റെ യോഗത്തിനായാണ് അമിത് ഷാ പാട്നയിൽ എത്തുന്നത്. സംസ്ഥാനത്തെ 200 നിയമസഭ മണ്ഡലങ്ങൾ സന്ദർശിക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അവലോകനം ചെയ്യും. അതിന് ശേഷമാകും സീമാഞ്ചൽ മേഖലയിലെ റാലികളിൽ പങ്കെടുക്കുക', പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം

2


സീമാഞ്ചൽ മേഖലയിൽ 35 മുതൽ 70 ശതമാനം വരെയാണ് മുസ്ലീം ജനസംഖ്യ. 2019 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം വലിയ മുന്നേറ്റമായിരുന്നു ഇവിടെ കാഴ്ച വെച്ചത്. വർഗീയ ധ്രൂവീകരണമെന്ന ബി ജെ പി തന്ത്രമായിരുന്നു ഇവിടെ ഫലിച്ചത്. പ്രദേശത്തെ നാലിൽ മൂന്ന് സീറ്റുകളും എൻ ഡി എയ്ക്കായിരുന്നു ലഭിച്ചത്. ഒരു സീറ്റ് ജെ ഡി യുവാണ് നേടിയത്. ബി ജെ പിയിൽ നിന്നും ജെ ഡി യുവിലെത്തിയ നേതാവായിരുന്നു വിജയിച്ചത്.

'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

3


ദേശീയ തലത്തിൽ എൻ ഡി എ സഖ്യത്തിനെതിരെ പ്രതിപക്ഷ സഖ്യം കെട്ടിപടുക്കാനുള്ള തീവ്ര ശ്രമങ്ങൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് അമിത് ഷായുടെ നിർണായക നീക്കമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാർ, ആർ ജെ ഡി നേതാവ് ശരദ് യാദവ് എന്നിവരെ നിതീഷ് സന്ദർശിച്ചിരുന്നു. നിതീഷ് കുമാർ ഇപ്പോഴും ദില്ലിയിൽ തുടരുകയാണ്. ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കളെ അദ്ദേഹം ഇന്ന് കണ്ടേക്കും.

'ദിലീപിന്റെ മണ്ടത്തരവും അതിസാമർത്ഥ്യവും കൊണ്ടുവന്ന തെളിവുകൾ, ഇത് വടികൊടുത്ത് അടിവാങ്ങുന്നതിന് തുല്യം''ദിലീപിന്റെ മണ്ടത്തരവും അതിസാമർത്ഥ്യവും കൊണ്ടുവന്ന തെളിവുകൾ, ഇത് വടികൊടുത്ത് അടിവാങ്ങുന്നതിന് തുല്യം'

4


അതേസമയം അമിത് ഷായുടെ ബിഹാർ സന്ദർശനത്തിനെതിരെ ജെ ഡി യു രൂക്ഷവിമർശനവുമായി രംഗത്തെത്തി. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്നും സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ലലൻ സിംഗ് പ്രതികരിച്ചു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യം സംസ്ഥാനത്തെ 40 സീറ്റിലും അട്ടിമറി വിജയം സ്വന്തമാക്കുമെന്നും ലലൻ പ്രതികരിച്ചു. മഹാസഖ്യത്തിന് 62 ശതമാനം വോട്ടർമാരുടെ പിന്തുണ ഉണ്ട്. ബി ജെ പിയെ വീഴ്ത്താൻ മഹാസഖ്യത്തിന് സാധിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ 75 ശതമാനം പിന്തുണ നേടാാൻ തങ്ങൾക്ക് സാധിക്കുമെന്നും ലലൻ സിംഗ് പറഞ്ഞു. ബിഹാറിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബി ജെ പിയുടേയും അമിത് ഷായുടെയും ശ്രമങ്ങളെ ശക്തമായ രീതിയിൽ തന്നെ പ്രതിരോധിക്കുമെന്ന് ആർ ജെ ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു.

റോബിനോ ആരതിയോ ആരാണ് പ്രൊപ്പോസ് ചെയ്തത്? വിവാഹം എന്ന്? തുറന്ന് പറഞ്ഞ് റോബിൻ, വൈറൽറോബിനോ ആരതിയോ ആരാണ് പ്രൊപ്പോസ് ചെയ്തത്? വിവാഹം എന്ന്? തുറന്ന് പറഞ്ഞ് റോബിൻ, വൈറൽ

English summary
Amit shah to attend rally's in seemanchal area of BIhar; aims muslim votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X