Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും കോവിഡ്... മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!!

മുംബെെ: ബോളിവുഡിലെ സൂപ്പര്‍ താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് ആരാധകരുമായി അദ്ദേഹം പങ്കുവെച്ചത്. അതേസമയം അമിതാഭിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബച്ചന്റെ കുടുംബാംഗങ്ങളും സ്റ്റാഫംഗങ്ങളും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇവര്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ്. അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് മാറുകയാണ്. ആശുപത്രി അധികൃതരെ വിവരമറിയിച്ചു. കുടുംബവും സ്റ്റാഫുകളും പരിശോധനയ്ക്ക് വിധേയമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

1

അതേസമയം താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാവണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എങ്ങനെയാണ് രോഗം വന്നതെന്ന കാര്യം വ്യക്തമല്ല. അമിതാഭ് ബച്ചനൊപ്പം വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യാ റായ് ബച്ചന്‍, പേരക്കുട്ടി ആരാധ്യ എന്നിവര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മകള്‍ ഒപ്പമുണ്ടായിരുന്നോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.

അഭിഷേക് ബച്ചനും ഐശ്വര്യയും അടക്കമുള്ളവര്‍ പരിശോധനകള്‍ക്ക് വിധേയരായി ക്വാറന്റൈനില്‍ പോകേണ്ടി വരും. ഷൂജിത്ത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ എന്ന ചിത്രത്തിലാണ് അവസാനമായി ബച്ചന്‍ അഭിനയിച്ചത്. ഓണ്‍ലൈന്‍ വഴി ഇത് ഒരുമാസം മുമ്പ് റിലീസ് ചെയ്തിരുന്നു. നേരത്തെ പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനും ബച്ചന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ബച്ചന്റെ സഹായങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

700 അതിഥി തൊഴിലാളികളെ വിമാനത്തില്‍ മുംബൈയില്‍ നിന്ന് ലഖ്‌നൗവിലെത്താനും അമിതാഭ് സഹായിച്ചിരുന്നു. ഇതിനായി പ്രത്യേക വിമാനവും അദ്ദേഹം ഏര്‍പ്പെടുത്ദതിയിരുന്നു. മറ്റ് നാല് വിമാനങ്ങള്‍ കൂടി അദ്ദേഹം ഏര്‍പ്പാടാക്കിയിരുന്നു. ഓരോ വിമാനത്തിലും 180 തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചിരുന്നു. ഉന്നാവോ, ഗോണ്ട, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ഇവര്‍. അമിതാഭ് ബച്ചന് ഇവര്‍ പ്രത്യേകമായി നന്ദിയും അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+