അന്ന് അമ്മയ്ക്ക് വേണ്ടി കുരിശിലേറി, ഇന്ന് അമ്മയ്ക്ക് വേണ്ടി പുതിയ പാര്‍ട്ടി; ലക്ഷ്യം പ്രതികാരം!
ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ശശികല മത്സരിക്കുകയാണെങ്കില്‍ താന്‍ അവര്‍ക്കെതിരെ മത്സരിക്കുമെന്നും ഹുസൈനി പറയുന്നു.
ചെന്നൈ: പ്രതികാരത്തിന് വേണ്ടി പുതിയ പാര്‍ട്ടി രൂപീകരിച്ച് ജയലളിതയുടെ ആരാധകന്‍. 'അമ്മ മക്കള്‍ മുന്നേട്ര അമപ്പൈ' (അമ്മ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കരാട്ടെ വിദഗ്ധനും ചിത്രകാരനുമായ ഷിഹാന്‍ ഹുസൈനിയാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.
ഇത്രയും കാലം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആലോചിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ജയലളിതയുടെ മരണത്തിനു കാരണക്കാരായവര്‍ പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോള്‍ താന്‍ വെറുതേയിരിക്കാന്‍ പാടില്ല എന്ന് തോന്നിയതിനാലാണ് പുതിയ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ശശികല മത്സരിക്കുകയാണെങ്കില്‍ താന്‍ അവര്‍ക്കെതിരെ മത്സരിക്കുമെന്നും ഹുസൈനി പറയുന്നു.

ജയലളിത ഓര്‍മ്മികപ്പെടും
പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ജയലളിതയുടെ പ്രതിമനിര്‍മ്മിക്കും.ലോകത്തെ ഏറ്റവും വലിയ പ്രതിമയായിരിക്കും ഇതെന്നും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജയലളിത ഓര്‍മ്മിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു.

ബിജെപിയുമായി ബന്ധമില്ല
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ കണ്ട് സുഹൈനി ആശീര്‍വാദം നേടിയിരുന്നു. 15 വര്‍ഷങ്ങളായുള്ള തന്റെ കുടുംബ സുഹൃത്താണ് നായിഡുവെന്നും തനിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു.

രക്തംകൊണ്ട് ചിത്രം വരച്ചു
ജയലളിതയെ ജയിലിലടച്ച സമയത്ത് 'അമ്മ'യുടെ മോചനത്തിനായി സ്വയം കുരിശിലേറിയ ആളാണ് ഷിഹാന്‍ ഹുസൈനി. സ്വന്തം രക്തം കൊണ്ട് ജയലളിതയുടെ ചിത്രം വരച്ചിട്ടുമുണ്ട് ഇദ്ദേഹം.

മൂന്ന് ലക്ഷം രൂപയും
കരാട്ടേ പരിശീലകനായ ഇദ്ദേഹത്തിന് കരാട്ടെ സ്‌കൂള്‍ നടത്താന്‍ സൗജന്യമായി സ്ഥലവും മൂന്ന് ലക്ഷം രൂപയും അന്നത്തെ ജയലളിത സര്‍ക്കാര്‍ നല്‍കിയിരുന്നു.












Click it and Unblock the Notifications