Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയ്ക്കുവേണ്ടി പ്രാര്‍ഥനയും കണ്ണീരുമായി ആശുപത്രിക്ക് പുറത്ത് അണികള്‍

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലായപ്പോള്‍ അണികള്‍ പുറത്തുകാട്ടിക്കൂട്ടിയ അമിത വികാരപ്രകടനങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തീകൊളുത്തി ആത്മഹത്യ ചെയ്തും, ആത്മഹത്യയ്ക്ക് ശ്രമിച്ചുമൊക്കെ ഒട്ടേറെയാളുകളാണ് ജയലളിതയോടുള്ള സ്‌നേഹവായ്പ് പ്രകടമാക്കിയത്.

സമാനരീതിയിലായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി ജയലളിതയുടെ ആരാധകരുടെ മാനസികനില. കടുത്ത പനിയും നിര്‍ജ്ജലീകരണവുമായി അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയ്ക്കുവേണ്ടി ആശുപത്രിക്ക് പുറത്ത് നൂറുകണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. പ്രാര്‍ഥനയും കണ്ണീരുമായി അവര്‍ അമ്മയുടെ ആരോഗ്യത്തിനായി കൈകള്‍കൂപ്പി നില്‍ക്കുകയാണ്.

admk-supporters

ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചില നേതാക്കള്‍ പറയുന്നുണ്ട്. ശക്തയായ നേതാവാണ് അവര്‍. അവര്‍ക്ക് ഒന്നും സംഭവിക്കുകയില്ല. ഡോക്ടര്‍മാര്‍ അമ്മയുടെ കാര്യത്തില്‍ സംതൃപ്തി അറിയിച്ചിട്ടുണ്ട്. ഇരട്ടി ശക്തിയോടെ അവര്‍ തിരിച്ചുവരുമെന്നും പാര്‍ട്ടി നേതാക്കളിലൊരാളായ ജെ വെങ്കിട്ടകൃഷ്ണന്‍ പറഞ്ഞു.

ജയലളിതയെന്ന ഒറ്റയാളുടെ പ്രകടന മികവിലാണ് എഐഎഡിഎംകെയ്ക്ക് തുടര്‍ച്ചയായി രണ്ടുതവണ തമിഴ് നാട്ടില്‍ അധികാരത്തിലെത്താന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യനില പാര്‍ട്ടിയെയും സര്‍ക്കാരിനെയും കാര്യമായി ബാധിക്കും. അടുത്തിടെ ജയലളിത പൊതുവേദികളില്‍ നിന്നും വിട്ടനിന്നതും ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+