ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ പിടിയിലായത് ഇങ്ങനെ; നിർണായക കൂടിക്കാഴ്ച

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആഭ്യന്തര മന്ത്രി അമിത് ഷായെ ദില്ലിയിൽ സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിന് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ കൂടിക്കാഴ്ചയിൽ അമൃത്പാലിനെ പിടികൂടുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയിരുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ ക്രമസമസമാധാന നില തകർന്നിരിക്കുകയാണെന്ന തരത്തിലുള്ള ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെ ക്രമസമാധാന വിഷയങ്ങളിൽ കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കുമെന്നായിരുന്നു ഭാഗവന്ത് മൻ ട്വീറ്റ് ചെയ്തത്. ഇത് അമൃത്പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചർച്ചയെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നുവെന്നാണ് വിലയിരത്തപ്പെടുന്നത്.
ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അമൃത്‌പാൽ സിങ്ങിനോട് കീഴടങ്ങാൻ ആവശ്യപ്പെടണമെന്ന് ഇയാളുടെ കുടുംബത്തോട് പോലീസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും തയ്യാറായിരുന്നില്ല. ജി20 രാജ്യങ്ങളുടെ യോഗം അവസാനിച്ച ശേഷം അമൃതിനെ അറസ്റ്റ് ചെയ്യാനായിരുന്നു കേന്ദ്രം നൽകിയ നിർദ്ദേശം എന്നാണ് സൂചന. ഇതോടെയാണ് അമൃതിനേയും സംഘത്തേയും പിടികൂടാനുള്ള പദ്ധതി പോലീസ് ഒരുക്കിയത്.
ഇയാളെ പിടികൂടാൻ വൻ പോലീസ് സംഘത്തെ തന്നെ വിന്യസിച്ചിരുന്നു. കേന്ദ്രം അധിക സേനയേയും അയച്ചിരുന്നു.അമൃത്സർ, ജലന്ധർ എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. റോഡുകളെല്ലാം അടച്ച് പഴുതടച്ച് കൊണ്ടായിരുന്നു പോലീസ് നീക്കങ്ങൾ. സംഘർഷ സാധ്യത കണക്കിലെടുത്ത് അമൃത്പാലിന്റെ നാടാ. ജല്ലുപുർ പോലീസിന്റേയും അർധസൈന്യത്തിന്‌റേയും നിയന്ത്രണത്തിലായിരുന്നു. മണിക്കൂറുകൾ നീണ്ട പിന്തുടരലിനും ,നാടകീയ നിമിഷങ്ങളൾക്കൊടുവിൽ ജലന്ധറിലെ നഖോദാർ ഗ്രാമം വളഞ്ഞായിരുന്നു പിടികൂടിയത്.അറസ്റ്റിലായിവരെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്












Click it and Unblock the Notifications