Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം, മഹാരാഷ്ട്രയെ അപമാനിച്ചു, അജിത് പവാറിനും പരിഹാസം

മുംബൈ: മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുകയാണ് ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യം. രാജി പ്രഖ്യാപനം നടത്താനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ശിവസേനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ദേവേന്ദ്ര ഫട്നാവിസ് ഉയർത്തിയത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുതൽ ശിവസേന വിലപേശൽ തുടങ്ങിയതാണെന്നും മഹാരാഷ്ട്രയിലെ ജനവിധി അട്ടിമറിക്കാനാണ് ഉദ്ധവ് താക്കറെ ശ്രമിച്ചതെന്നും ദേവേന്ദ്ര ഫട്നാവിസ് വിമർശിച്ചിരുന്നു.

ഫട്നാവിസിന്റെ ആരോപണങ്ങൾക്കും ഭരണം പിടിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾക്കും മുഖപത്രമായ സാംമ്നയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ശിവസേന. രൂക്ഷ വിമർശനമാണ് സാംന്മയിൽ ബിജെപിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

sena

'സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ മഹാരാഷ്ട്ര വിസമ്മതിച്ചിരിക്കുകയാണ്. എംഎൽഎമാർ അവരുടെ ആത്മാഭിമാനം നിലനിർത്തി. എന്തുകൊണ്ടാണ് മഹാരാഷ്ട്രയിൽ അധികാരത്തിനായി ബിജെപി ഇത്രയും ശ്രമിക്കുന്നത്? 162 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് ഞങ്ങൾ പറഞ്ഞിട്ടും അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ബിജെപിയുടെ ശ്രമം വിദ്വേഷപരമാണ്'- സാംമ്നയിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

വിശ്വാസ വോട്ടെടുപ്പിന് പോലും നിൽക്കാതെ ദേവേന്ദ്ര ഫട്നാവിസ് ഒളിച്ചോടിയിരിക്കുകയാണ്. മറ്റേതെങ്കിലും സർക്കാരോ രാഷ്ട്രീയ പാർട്ടിയോ മഹാരാഷ്ട്രയിൽ ഇത്രയധികം അപമാനിക്കപ്പെട്ടിട്ടില്ല. അജിത് പവാർ തന്റെ 'വസ്ത്രഹാരൻ' അവസാന ഘട്ടത്തിൽ അവസാനിപ്പിച്ചെങ്കിൽ ബിജെപി ഇപ്പോൾ പൂർണമായും നഗ്നതയിൽ നിൽക്കുകയാണെന്നും സാംമ്നയിൽ പരിഹസിക്കുന്നു. അഹങ്കാരത്തോടെയുള്ള ആക്രമണങ്ങൾ മഹാരാഷ്ട്രയിൽ അവസാനിച്ചിരിക്കുകയാണ്. ഇനിയെല്ലാം ശുഭകരമായിരിക്കുമെന്നും ശിവസേന മുഖപത്രത്തിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+