കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിനടിയില്‍ സ്വര്‍ണനാണയം അടങ്ങിയ മണ്‍കുടം; നിധിയോ?

Google Oneindia Malayalam News

ഭൂമിക്കടയില്‍ നിധിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. എന്നെങ്കിലും ഒരിക്കല്‍ നിധി കിട്ടുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കൃഷി സ്ഥലത്ത് നിന്ന് നിധി കിട്ടിയ കര്‍ഷകന്റെ കഥകളും നമ്മള്‍ വായിച്ചുകാണും. എന്നാല്‍ ശരിക്കും ജീവിതത്തില്‍ അങ്ങനെയൊക്കെ നടക്കുമോ...

ഒരുപക്ഷേ നടന്നേക്കാം..കാരണം ഇനി പറയാന്‍ പോകുന്നത് വയലിൽ നിന്ന് സ്വര്‍ണ നാണയങ്ങള്‍ ലഭിച്ച ഒരു ഭൂവുടമയെക്കുറിച്ചാണ്. അതെ പതിനെട്ട് സ്വര്‍ണ നാണയങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്, അതും ഒരു മണ്‍കുടത്തില്‍ നിന്ന്. സംഭവം എന്താണെന്ന് വിശദമായി നോക്കാം.

1

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി, എടുവടല പാലം ഗ്രാമത്തിലാണ് ഈ സംഭവം. വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെയാണ് മണ്‍പാത്രത്തില്‍ നിന്ന് 18 സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയത്. മണ്ഡലത്തിലെ എടുവടല പാലം വില്ലേജില്‍ മനുകൊണ്ട സത്യനാരായണയുടേതായിരുന്നു വയല്‍.

ആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേ

2

മണ്‍പാത്രത്തില്‍ നിന്ന് 17 സ്വര്‍ണ നാണയങ്ങള്‍ ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് മറ്റൊരു നാണയം കണ്ടെടുത്തു. അങ്ങനെ മൊത്തം പതിനെട്ട് നാണയങ്ങള്‍ ലഭിച്ചു. മണ്ണില്‍ നിന്ന് സ്വര്‍ണ നാണയം കിട്ടിയതോടെ എല്ലാവരും ആശങ്കയിലായി. എന്താണ് സംഭവം എന്നറിയില്ലല്ലോ..നിധി കിട്ടിയ കര്‍ഷകന്റെ കഥ പോലെ.

'ഇത്രയ്ക്കും നല്ല കള്ളനോ', മോഷ്ടിച്ച പണം കൊണ്ട് യുവാവ് ചെയ്ത പ്രവ‍ൃത്തി കണ്ടോ!'ഇത്രയ്ക്കും നല്ല കള്ളനോ', മോഷ്ടിച്ച പണം കൊണ്ട് യുവാവ് ചെയ്ത പ്രവ‍ൃത്തി കണ്ടോ!

3

എന്നാല്‍ കുറച്ച് സമയത്തിനകം ഫാം ഉടമ തഹസില്‍ദാരെ വിളിച്ച് കാര്യം അറിയിച്ചു. ഉടന്‍ തന്നെ തഹസില്‍ദാര്‍ അവിടേക്ക് എത്തി. ഫാമിലെത്തിയ ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഫാം ഉടമയുടെ മൊഴിയെടുക്കുകയും മണ്‍പാത്രത്തോടൊപ്പം സ്വര്‍ണനാണയങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.

4

സത്യനാരായണയുടെ പാമോയില്‍ ഫാമില്‍ നിന്ന് 61 ഗ്രാം സ്വര്‍ണത്തിന്റെ 18 നാണയങ്ങള്‍ കണ്ടെടുത്തതായി കൊയ്യാലഗുഡെം തഹസില്‍ദാര്‍ പി.നാഗമണി പറഞ്ഞു. 'അദ്ദേഹം ഞങ്ങളെ അറിയിച്ചു, ഞങ്ങള്‍ ഫാമിലേക്ക് പോയി, സ്വര്‍ണ്ണ നാണയങ്ങളെക്കുറിച്ച് അന്വേഷിച്ചു, ഞങ്ങള്‍ നാണയങ്ങള്‍ ശേഖരിച്ചു,' സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.. അവ ജില്ലാ കളക്ടര്‍ക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും സംഭവത്തെക്കുറിച്ച് പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇനി ഈ സ്വർണനാണയത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. ഈ നിധിയുടെ പിന്നിലെ കഥയെന്തെന്ന് അറിയാനായി കാത്തിരിക്കണം.

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നുക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ! കേരളപോലീസ് പറയുന്നു

English summary
Andhra Pradesh:17 gold coins were found in field, here what happened next, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X