ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തു; ഉത്തർ പ്രദേശിൽ ആദ്യഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

ബറേയ്‌ലി: രണ്ടാം വിവാഹത്തില്‍ കുപിതയായ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ബറേയ്‌ലിയിലാണ് ദാരുണസംഭവം അരങ്ങേറിയത്. കൊലപാതകത്തെ തുടര്‍ന്ന് ബബ്‌ലി എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ കനത്ത തോല്‍വി; മുഖ്യമന്ത്രിക്കെതിരെ കലാപം

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.അമ്പത്തിരണ്ടുകാരനായ വസീം ആണ് കൊല്ലപ്പെട്ടത്. വസിം മറ്റൊരു സ്ത്രീയെ പത്തുവര്‍ഷം മുന്‍പ് രഹസ്യവിവാഹം ചെയ്തത് കഴിഞ്ഞദിവസം ഭാര്യ അറിഞ്ഞിരുന്നു. ഇതോടെ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായി. ഇതിനുശേഷം ഉറങ്ങാന്‍ കിടന്ന വസീമിനെ ബബ്‌ലി ഗ്രൈന്‍ഡര്‍ കല്ലുകൊണ്ട് ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നു.

 crimeinnoida

കൊലപാതകത്തിനുശേഷം ഭര്‍ത്താവിന്റെ അവസാന ചടങ്ങുകള്‍ നടത്തുന്നതിനിടെയാണ് പോലീസ് എത്തിയത്. സഹോദരന്മാരുടെ സഹായത്തോടെ കൊലപാതകം ഒളിപ്പിക്കാനായിരുന്നു സ്ത്രീയുടെ പരിപാടി. എന്നാല്‍, രഹസ്യവിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ചെയ്തു.

wdng-

27 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം. രണ്ടാം ഭാര്യയെയും ഒപ്പം താമസിപ്പിക്കണമെന്ന് വസീം നിര്‍ദ്ദേശിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.


English summary
Angry over his 2nd marriage, woman allegedly kills husband

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്