കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21350 കോടി രൂപയില്‍ 75% ദാനം ചെയ്യുമെന്ന് അനില്‍ അഗര്‍വാള്‍

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ലോകത്തിലെ സമ്പന്നരില്‍ പ്രമുഖനായ ഇന്ത്യന്‍ വ്യവസായി വേദാന്ത ഗ്രൂപ്പ് കമ്പനി തലവന്‍ അനില്‍ അഗര്‍വാള്‍ തന്റെ സ്വത്തിന്റെ എഴുപത്തിയഞ്ചു ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. വേദാന്ത ഗ്രൂപ്പ് ലണ്ടന്‍ ഓഹരിവിപണിയില്‍ പ്രവേശിച്ചതിന്റെ പത്താംവാര്‍ഷികച്ചടങ്ങിലായിരുന്നു ഖനനവ്യവസായിയുടെ പ്രഖ്യാപനം.

ലോക കോടീശ്വരന്‍മാരിലെ ഒന്നാമനായിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ കണ്ടുമുട്ടിയതാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബില്‍ഗേറ്റ്‌സും സ്വത്തിന്റെ ഒരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. 2800 കോടി ഡോളര്‍ ജീവകാരുണ്യത്തിനായാണ് ബില്‍ഗേറ്റ്‌സ് മാറ്റിവെച്ചിരിക്കുന്നത്. 8200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് ജീവകാരുണ്യത്തിന് നേതൃത്വം നല്‍കുന്നത്.

anil-agarwal

ലോകത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നത് നേരത്തെയുള്ള ആഗ്രഹമായിരുന്നെന്ന് അനില്‍ അഗര്‍വാള്‍ പറഞ്ഞു. സമൂഹത്തിന് എന്തെങ്കിലും നല്‍കണമെന്നത് തന്റെ കുടുംബത്തിന്റെ കൂടി ആഗ്രഹമാണ്. അത് നടപ്പിലാക്കാന്‍ കഴിയുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സഹായമെത്തിക്കാനാണ് അനില്‍ അഗര്‍വാളിന്റെ പദ്ധതി. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, എച്ച്‌സിഎല്‍ ചെയര്‍മാന്‍ ശിവ് നാടാര്‍, ഓഹരി ബ്രോക്കര്‍ രാകേഷ് ജുന്‍ജുന്‍വാല തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ തങ്ങളുടെ ആസ്തിയില്‍ നിശ്ചിത ശതമാനം പാവപ്പെട്ടവര്‍ക്കായി നീക്കിവെച്ചവരാണ്.

English summary
Vedanta Resources's Anil Agarwal pledges 75% of his wealth to charity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X