Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന സെബാസ്റ്റ്യന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡൽ​ഹി: പൂനെയിൽ ഏണസ്റ്റ് ആന്റ് യങ് കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുകാെണ്ടിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം എന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. എന്ത് നടപടി എടുത്തൂ എന്ന് അറിയക്കണമെന്നും നിർദ്ദേശം നൽകി.

തങ്ങളുടെ സ്ഥാപനങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ബിസിനസ്സ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിന് തൊഴിൽ നയങ്ങളുടെ പതിവ് അപ്‌ഡേറ്റുകളും പുനരവലോകനങ്ങളും കമ്മീഷൻ ശുപാർശ ചെയ്തു.

anna

ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മീഷൻ ആശങ്കപ്രകടിപ്പിച്ചു. മാവസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ​ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായും സുരിഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

അന്വേഷണത്തിന് ശേഷം വെളിപ്പെടുന്ന വസ്തുകളിൽ നടപടിയെടുക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്കി മൻസൂഖ് മാണ്ഡവ്യ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് എൻ എച്ച് ആർ സിയുടെ പ്രസ്താവന. അന്നയുടെ മരണത്തിൽ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. "അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ ദാരുണമായ നഷ്ടത്തിൽ അഗാധമായ ദുഃഖമുണ്ട്. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുന്നു," എന്ന് അവർ എക്സിൽ കുറിച്ചു.

" അത് ഒരു വൈറ്റ് കോളർ ജോലിയോ മറ്റേതെങ്കിലും തൊഴിലാളിയോ ആകട്ടെ രാജ്യത്തെ ഒരു പൗരൻ മരിക്കുമ്പോഴെല്ലാം അതിൽ ദുഖം തോന്നപക സ്വാഭാവികമാണ്. വിഷയം അന്വേഷിക്കുകയാണ്. അന്വേഷണത്തിൽ വെളിപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും, ," മന്ത്രിയെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

അമിത ജോലിഭാരം തന്റെ മകളുടെ ജീവൻ കവർന്നതായി അന്നയുടെ അമ്മ അനിതാ അ​ഗസ്റ്റിൻ ഇ വൈ യുടെ ഇന്ത്യയിലെ ചെയർമാൻ രാജീവ് മേമാനിക്ക് കത്തയച്ചതിന് പിന്നാലെയാണ് ഈ സംഭവം വലിയ ചർച്ചയാവുന്നത്. മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+