Get Updates
Get notified of breaking news, exclusive insights, and must-see stories!

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; ഇണചേരൽ സമയത്ത് മരണപ്പെട്ടതാവാൻ സാധ്യതയെന്ന് സൂചന

ന്യൂദൽഹി: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പരിക്കേറ്റതായി നിരീക്ഷണ സംഘം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷം ഒരു ചീറ്റ കൂടി ചത്തു. 40 ദിവസത്തിനിടെ പാർക്കിൽ ചത്ത മൂന്നാമത്തെ ചീറ്റയാണ് ദക്ഷ. ഉടൻ തന്നെ ദക്ഷക്ക് ആവശ്യമായ മരുന്നുകളും ചികിത്സയും നൽകിയെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ ദക്ഷ മരിച്ചു എന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.

വായു, അഗ്നി എന്നീ രണ്ട് ആൺ ചീറ്റകൾ ഉൾപ്പെട്ട പുരുഷ സഖ്യവുമായുള്ള ഇണചേരലിനിടെ ഉണ്ടായ "അക്രമപരമായ ഇടപെടൽ" മൂലമാകാം ദക്ഷക്ക് പരിക്കേറ്റതെന്ന് മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാൻ പറഞ്ഞു. 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ആണ് ഇന്ത്യ നമീബിയയിൽ നിന്നും 5 പെണ്ണും 3 ആണും ഉൾപ്പടെ എട്ട് ചീറ്റകളെ എത്തിക്കുന്നത്. അതിൽ മാർ‌ച്ചിൽ സാക്ഷ എന്ന ചീറ്റ ചത്തിരുന്നു. ഏപ്രിലിൽ ഉദയ എന്ന ചീറ്റയും ചത്തിരുന്നു.

Cheetah

ജനുവരിയിൽ സാഷയുടെ ആരോഗ്യനില ഗുരുതരം ആണെന്ന് കണ്ടെത്തിയതിയിരുന്നു, ഇതിന് പിന്നാലെ മധ്യപ്രദേശ് വകുപ്പ് അടിയന്തര മെഡിക്കൽ റെസ്‌പോൺസ് ടീമിനെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു. ചീറ്റയുടെ പ്രാഥമിക വിലയിരുത്തലിൽ നിർജ്ജലീകരണത്തിന്റെയും വൃക്ക സംബന്ധമായ രോഗത്തിന്റെയും ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നാണ് വിവരം

ഉദയും അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ ആണ് ചത്തത്. ഉദയ് ചീറ്റയുടെ മരണം സംബന്ധിച്ച് അന്വേഷിക്കും എന്ന് മധ്യപ്രദേശ് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നും നടത്തുന്ന പരിശോധനയിലാണ് ഉദയ് അവശനായി കാണപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ആണ് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലായിരുന്നു ഈ എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്.

പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്. വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും പൂർണമായും ഇല്ലാതായ ഒരേയൊരു മാംസഭോജി ആണ് ചീറ്റ . ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കഴിഞ്ഞ വർഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+