കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതി: കൂടിക്കാഴ്ച്ചയ്ക്കുള്ള അമിത് ഷായുടെ ക്ഷണം നിരസിച്ച് അസം സ്റ്റുഡന്‍റ് യൂണിയന്‍

Google Oneindia Malayalam News

ഗുവാഹത്തി: പൗരത്വ നിമയ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആള്‍ അസം സ്റ്റുഡന്‍റ് യൂണിയന്‍. കേന്ദ്ര ആഭ്യന്തര വകുപ്പ് വിളിച്ച് ചേര്‍ത്ത ഞായറാഴ്ച്ചത്തെ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കില്ല. അസമിലെ ആറാം ഉടമ്പടിയും പൗരത്വ നിയമഭേദഗതിയും തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്നും ആസാം സ്റ്റുഡന്‍റ് യൂണിയന്‍ നേതാവ് സമുജ്ജല്‍ ഭട്ടാചാര്യ പറഞ്ഞു.

ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്

അസം ഉടമ്പടി പ്രകാരം 1971 ന് മുമ്പുള്ള വിദേശികളെ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ സംസ്ഥാനത്ത് ഉള്ളവര്‍ക്ക് മാത്രം അവകാശം നല്‍കുന്നതാണ് ആറാം ഉടമ്പടി. ആ ഉടമ്പടി ഒരിക്കലും 2014 ഡിസംബറിന് മുമ്പായി ബംഗ്ലാദേശില്‍ നിന്നും വന്ന ഹിന്ദുമതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് പറയുന്ന പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെടുത്താനാവില്ലെന്നും ആസാം സ്റ്റുഡന്‍റ് യൂണിയന്‍റെ മുഖ്യ ഉപദേഷ്ടാവ് കൂടിയായ സമുജ്ജല്‍ ഭട്ടാചാര്യ പറഞ്ഞു.

bjp

ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച പ്രത്യേക കമ്മിറ്റിയുമായിട്ടായിരുന്നു ഞായറാഴ്ച്ച കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നത്. ആസാം സ്റ്റുഡന്‍റ് യൂണിയന്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും കമ്മറ്റിയിലെ 4 പേര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ബിപ്ലവ് കുമാര്‍ ശര്‍മ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയുംഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയും

പൗരത്വ ഭേദഗതി നിയമം നടപ്പായാലും അസമിന്റെ താല്‍പര്യങ്ങള്‍ 6ാം ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെടുമെന്നാണ് കേന്ദ്രം ഉയര്‍ത്തുന്ന വാദം. പൗരത്വ നിയമത്തില്‍ നിന്നും അസമിലെ ഗോത്ര വിഭാഗത്തെ സംരക്ഷിക്കാനുള്ള നയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അസമിലെ 14 അംഗ കമ്മിറ്റിയെയാണ് ആഭ്യന്തര മന്ത്രാലയം നിര്‍ണയിക്കുകയും ചെയ്തിരുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസ് ബിപ്ലവ് കുമാര്‍ ശര്‍മയാണ് കമ്മിറ്റി നയിക്കുന്നത്.

English summary
anti citizenship amendment act; aasu turns down shah talks invite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X