Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതരെ വിടാതെ ഗെലോട്ട്, 2 പേര്‍ക്ക് എസിബി നോട്ടീസ്, ഗെലോട്ടിന്റെ വീട്ടില്‍ നിര്‍ണായക യോഗം

ജയ്പൂര്‍: രാജസ്ഥാനില്‍ വിമത എംഎല്‍എമാരെ വിടാതെ അശോക് ഗെലോട്ട്. വിമത പക്ഷത്തെ വിശ്വേന്ദ്ര സിംഗ്, ഭന്‍വര്‍ലാല്‍ ശര്‍മ എന്നിവര്‍ക്ക് അഴിമതി വിരുദ്ധ വിഭാഗം നോട്ടീസ് അയച്ചു. ആഭ്യന്തര വകുപ്പ് ഗെലോട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് നോട്ടീസ് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് കരുതേണ്ടി വരും. ഈ രണ്ട് എംഎല്‍എമാരും കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയെന്നാണ് ആരോപണം. തന്‍വീര്‍ സിംഗ്, ബല്‍വന്ത് സിംഗ്, ദിഗ് വിജയ രാജ സിംഗ്, കര്‍ണി സിംഗ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

1

അതേസമയം ഒരു വശത്ത് ഗെലോട്ട് വിശ്വാസ വോട്ടിനുള്ള സമ്മര്‍ദം ശക്തമാകുന്നുണ്ട്. ഗവര്‍ണറുടെ വസതിയിലെ വന്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിനായി രാജ്ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനം ഗെലോട്ട് നടത്തിയിരുന്നു. എംഎല്‍എമാരെ അണിനിരത്തിയായിരുന്നു പ്രതിഷേധം. ഒടുവില്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഗെലോട്ടിനെ കാണാന്‍ തീരുമാനിച്ചത്. സമ്മേളത്തിനുള്ള ആവശ്യം വീണ്ടും അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗം ഇന്ന് രാത്രി ഒമ്പതരയോടെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ബിജെപിക്കെതിരെ വന്‍ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. ബിജെപി ഗെലോട്ട് സര്‍ക്കാരിനെ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ നിന്ന് തടയുകയാണ്. രാജസ്ഥാനില്‍ ഞങ്ങള്‍ക്കുള്ളത് ഭൂരിപക്ഷമുള്ള സര്‍ക്കാരാണ്. കൊറോണവൈറസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ട്. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. ഇതിന് വേണ്ടിയാണ് ഗവര്‍ണറെ കാണാന്‍ പോയത്. ഇക്കാര്യം അറിയിച്ചു. എന്നാല്‍ ഗവര്‍ണര്‍ ബിജെപിയുടെ സമ്മര്‍ദത്തിലാണെന്ന് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

രാഹുല്‍ ഗാന്ധിയും രാജസ്ഥാന്‍ പ്രതിസന്ധിയില്‍ പ്രതികരിച്ചിട്ടുണ്ട്. ഈ രാജ്യം ഭരണഘടനയും നിയമവും പ്രകാരമാണ് ഭരിക്കുന്നത്. സര്‍ക്കാരുകള്‍ ഭരിക്കുന്നത് ജനങ്ങളില്‍ നിന്ന് ഭൂരിപക്ഷം നേടിയ ശേഷമാണ്. രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ എട്ട് കോടി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിത്. ഗവര്‍ണര്‍ എത്രയും പെട്ടെന്ന് നിയമസഭാ സമ്മേളനം വിളിക്കണം. അതിലൂടെ സത്യമെന്താണെന്ന് രാജ്യം അറിയട്ടെയെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+