Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്തര്‍ മന്ദറിലെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവിന് രണ്ടാം ദിവസം ജാമ്യം

ന്യൂഡല്‍ഹി: മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ അറസ്റ്റിലായ ബിജെപി മുന്‍ വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വനി ഉപാധ്യായക്ക് ജാമ്യം. ജന്തര്‍ മന്ദറില്‍ നടന്ന പരിപാടിക്കിടെയാണ് മുസ്ലിങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴങ്ങിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പോലീസ് കേസെടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ചയാണ് അറസ്റ്റ് നടന്നത്. ബുധനാഴ്ച അശ്വനി ഉപാധ്യായക്ക് ജാമ്യം ലഭിച്ചു. 50000 രൂപയുടെ ബോണ്ടിലാണ് ഡല്‍ഹി മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് ഉദ്ധവ് കുമാര്‍ ജാമ്യം അനുവദിച്ചത്. വന്‍ വിവാദമായ കേസില്‍ രണ്ടു ദിവസത്തിനകം പ്രതിക്ക് ജാമ്യം ലഭിച്ചതും ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പങ്കില്ല എന്ന നിലപാടിലാണ് അശ്വനി ഉപാധ്യായ. വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉപാധ്യായ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

b

കോളനി കാലത്തെ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജന്തര്‍ മന്ദറില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഭാരത് ജോഡോ ആന്തോളന്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പോലീസിന്റെ അനുമതി വാങ്ങിയിരുന്നില്ല. ഈ പരിപാടിക്കിടെ പ്രതികള്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

മുസ്ലിങ്ങള്‍ രാജ്യം വിടണമെന്നും ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നും പ്രതികള്‍ മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോ. അശ്വനി ഉപാധ്യായക്ക് പുറമെ വിനീത്, പ്രീത് സിങ്, ദീപക് സിങ്, വിനോദ് ശര്‍മ, ദീപക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം അശ്വനി ഉപാധ്യായയെ ആണ് പിടികൂടിയത്. ഇയാളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസില്‍ പിടിയിലായവരെല്ലാം ഹിന്ദുത്വ സംഘടനകളില്‍ അംഗങ്ങളാണ്. വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമവിരുദ്ധമായിട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു. ജന്തര്‍ മന്ദറില്‍ നടന്ന പരിപാടിയില്‍ തങ്ങള്‍ക്ക് അറിയാത്ത ചിലരാണ് വിവാദമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്നും ഗുപ്ത പറഞ്ഞു. വിവിധ മതസ്ഥര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിച്ചു, നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, അനുമതിയില്ലാത്ത പരിപാടി സംഘടിപ്പിച്ചു, പകര്‍ച്ച വ്യാധി തടയല്‍ നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+