മനസ്സ് നിറയെ ആന്ധ്രയിലെ ദമ്പതികള്‍: മാതൃത്വം എന്നത് പ്രസവത്തിലൂടെ മാത്രം പൂര്‍ണ്ണമാവില്ല: കുറിപ്പ്
ഏറെ നാളത്തെ ആകാംക്ഷകള്‍ക്കൊടുവില്‍ അനുപമയുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെ ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞു. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തുന്നതിന് വേണ്ടി അനുപമ, അജിത് തുടങ്ങിയവരുടെ സാമ്പിളുകള്‍ ഇന്ന് ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോടതിയായിരിക്കും കുഞ്ഞിനെ അനുപമയ്ക്ക് വിട്ട് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഏടുക്കുക.
Recommended Video

അതേസമയം കുഞ്ഞിനെ തിരികെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടതുള്‍പ്പടെ നിരവധി വൈകാരികമായി കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ തന്നെ വളരെ വലിയ തോതില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ് അക്ഷയ കേന്ദ്ര സംരഭക കൂടിയായ സിബി സോണിയുടേത്. നിരവധി ദമ്പതികൾക്ക് ദത്തെടുക്കലിന് ഇവർ സഹായം നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു അനഭവമാണ് അവര്‍ കുറിപ്പിലൂടെ പങ്കുവെക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ ചിത്രം കണ്ട് ഹൃദയം പൊടിഞ്ഞതിനാൽ ഒരു കാര്യം പറയാതെ പോവാൻ വയ്യ.. അക്ഷയ കേന്ദ്രം നടത്തുന്ന ഞാൻ കുട്ടികളില്ലാത്ത ദമ്പതികൾക്ക്കു ഞ്ഞിനെ ദത്തെടുക്കാനുള്ള ഓൺലൈൻ ആപ്ലിക്കേഷൻ വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.. തങ്ങൾക്ക്ഇനി കുട്ടികൾ ഉണ്ടാകില്ല എന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുമായി ഒരു ഭാര്യയും ഭർത്താവും കൂടെ അക്ഷയയിൽ വന്നു.
തോളിലൊരു റോസാപ്പൂവ്, അതുപോലെ സുന്ദരം: സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി അര്‍ച്ചന കവി

മേശക്കരിൽ ഇരുന്ന് ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കുമ്പോൾ ഇവർക്ക് കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷിയും ആരോഗ്യസ്ഥിതിയും ഉണ്ടെന്ന് വാർഡ് മെമ്പർ വരെ സാക്ഷ്യപ്പെടുത്തിയ ലെറ്ററുമെല്ലാമുണ്ട് വർഷങ്ങൾ ഒരുപാടായി ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തിൽ നിന്ന്പലപ്പോഴും ചികിത്സ ചെയ്ത്പ്ര തീക്ഷകൾ അസ്തമിച്ച്ക ടക്കെണിയിൽ ആകുമ്പോഴാണ്ഇങ്ങനെയൊരു തീരുമാനത്തിലവർ എത്തുന്നത് ..ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ തന്നെ അവരുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു ഏറെ കൊതിച്ച ഒരു വസ്തു നമ്മുടെ കൈകളിലെത്തുമ്പോഴുണ്ടാകുന്ന അതേ വികാരം .

അതിന് മുന്നും ശേഷവും ഒരു പാട് അപേക്ഷകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഫീൽ ചെയ്ത സംഭവം ആദ്യമാണ്..ഭർത്താവിന്‍റെ കൈയ്യിൽ ചേർത്തു പിടിച്ചു കൊണ്ടാണ് പിന്നീട് ആ സ്ത്രീ ആ ആപ്ലിക്കേഷൻ ഫോം പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുന്നത് വരെയിരുന്നത്... കൃത്യമായ ഇടവേളകളിൽ വന്ന് മുൻഗണന ക്രമം നോക്കുകയും എന്നെ ക്കൊണ്ട് തന്നെ അഡോപ്ഷൻ സെന്‍ററിലേക്ക് ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയുംഒക്കെ ചെയ്യുമായിരുന്നു

കാത്തിരിപ്പിനൊടുവിൽ അങ്ങനെയവർക്കുള്ള അലോട്ട്മെന്‍റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാൻ പോണ കാര്യം പറഞ്ഞു..പോയി വാ എന്ന അതിലേറെ സന്തോഷത്തോടെയും ഞാൻ പറഞ്ഞു: ഞാനീ കാര്യമൊക്കെ മറന്ന് പോയിരുന്നു കുട്ടിയെ കിട്ടിയോ എന്നൊന്നും തിരക്കിയതുമില്ല: ഒരു ദിവസം കരുനാഗപ്പള്ളിയിൽ ബേക്കറിയിൽ നിൽക്കുമ്പോഴാണ് ..സിബി..ന്ന വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്... അത് അവരായിരുന്നു ആ ദമ്പതികൾ ദാ നോക്കിയേ ഇതാണ് ഞങ്ങളുടെ കുഞ്ഞ്എന്ന് പറഞ്ഞ് ഒരു കുഞ്ഞു വാവയെ തലയിൽ നിന്നു ഫ്ലാനൽ മാറ്റി കാണിച്ചു തന്നു മോള് നിൽക്കുന്നത് കണ്ട് കാണിക്കാൻ വന്നതാണ്

എനിക്ക് സന്തോഷം അടക്കാനായില്ല, അവർക്ക് അങ്ങനെ തോന്നിയല്ലോ.. കാലിൽ സ്വർണ്ണ പാദസരവും കമ്മലും മാലയും വളയുമൊക്കെഇട്ട ഒരു കൊച്ചു സുന്ദരി അവളെന്നെ നോക്കി ചിരിച്ചു : കൈ നീട്ടിയപ്പോഴേക്കും എന്‍റെ കൈകളിലേക്ക് ചാഞ്ഞു..ഞാനവരെ നോക്കിഅടിമുടി മാറിയിരിക്കുന്നു ചെറുപ്പമായതു പോലെ മുഖം പ്രസന്നവുമായിരിക്കുന്നു ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ :അവർ നിറഞ്ഞ് ചിരിച്ചു കൊണ്ട് മൂന്ന് നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു ..

പറഞ്ഞു വന്നത് ഇത്രയും സന്തോഷത്തിലുള്ള രക്ഷകർത്താക്കളിൽ നിന്ന് കുഞ്ഞിനെ അടർത്തിമാറ്റിയാലുള്ള ആ മെന്റൽ ട്രോമ എത്ര വലുതായിരിക്കും. മനസു നിറയെ ആന്ധ്രയിലെ ദമ്പതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്‍റെ മണമുള്ള ഉടുപ്പുകൾകെട്ടിപ്പിടിച്ച് കരയുന്ന അവരെയോർത്താണ്. ഞാനീ രാത്രിയിൽ സങ്കടപ്പെടുന്നത്. മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലുംഅത് പൂർണ്ണമാകുവാൻ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല. അമ്മയെക്കാൾ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്..ദൈവമേ! ഈ കാലവും കടന്നുപോകാൻ പോറ്റമ്മയായ പോറ്റഛനായ ആ നല്ല മനുഷ്യർക്ക് ശക്തി നൽകണേ ...
-
"എന്‍റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications