അന്യസംസ്ഥാന ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍, നഗരത്തില്‍ പ്രവേശിക്കാനാവില്ല
ന്യൂഡല്‍ഹി: മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ആപ്പ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കാണ് നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. കോടതി നിര്‍ദേശം നടപ്പാക്കാന്‍ എല്ലാവരെയും അറിയിച്ചതായി ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ദീപാവലിക്ക് ശേഷം ഒറ്റ-ഇരട്ട വാഹനങ്ങളുടെ നിയമവും അതുപോലെ നടപ്പാക്കും. രണ്ട് പഠനങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ഒറ്റ-ഇരട്ടയക്ക വാഹനങ്ങളുടെ നിയമം നടപ്പാക്കുന്നതിന്റെ മികവ് എത്രത്തോളമുണ്ടെന്ന് കാണിക്കും. ഒറ്റ-ഇരട്ട അക്ക വാഹനങ്ങളുടെ കാര്യത്തില്‍ എത്രത്തോളം വിജയം കൈവരിക്കാനാവുമെന്ന് നേരത്തെ സുപ്രീം കോടതി ചോദിച്ചിരുന്നു.

പകരം ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ടാക്‌സികള്‍ അനുവദിക്കാമെന്നായിരുന്നു നിര്‍ദേശം. ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ നിരവധി തലസ്ഥാന നഗരിയിലുണ്ട്. അവയുടെ രജിസ്‌ട്രേഷനുകള്‍ പല സംസ്ഥാനങ്ങളിലാണ്. ഇതിലേക്ക് നോക്കിയാല്‍ മനസ്സിലാവും, പലതിലും ഒരു യാത്രക്കാരന്‍ മാത്രമാണ് ഉണ്ടാവുകയെന്നും സുപ്രീം കോടതി പറഞ്ഞു.
മലിനീകരണം തടയാന്‍ ഇതൊരു അധിക നടപടിയായി കണ്ട് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഒറ്റ-ഇരട്ടയക്ക നമ്പറിലുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള നിയമം നടപ്പാക്കുന്നത് കൊണ്ട് ഗുണമുണ്ടെന്ന് കാണിക്കുന്ന പഠനത്തിന്റെ പിന്‍ബലം ഇതിനുണ്ടോയെന്നും കോടതി ചോദിച്ചു.












Click it and Unblock the Notifications