ഗ്രൂപ്പിന് വഴങ്ങില്ല: നിര്‍ദേശിച്ച ഒരു പേരും മാറ്റില്ല, രാഹുലിന്‍റെ പിന്തുണയും,അനുനയ ചര്‍ച്ച നടത്തും
തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റുമാരുടെ ചുരുക്കപ്പട്ടിക സംബന്ധിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പട്ടിക സംബന്ധിച്ച സംസ്ഥാന നേതൃത്വം വേണ്ടത്ര കൂടിയാലോചനകള്‍ക്ക് തയ്യാറായില്ലെന്നായിരുന്നു പ്രമുഖ നേതാക്കളുടെ പരാതി.
മുന്‍ കെപിസിസി അധ്യക്ഷനായ വിഎം സുധീരന്‍ ആവട്ടെ, തന്നോട് ഫോണില്‍ പോലും ബന്ധപ്പെട്ട് അഭിപ്രായം തേടിയില്ലെന്ന ആരോപണം പരസ്യമാക്കി രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്

അനുനയ നീക്കത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സംസാരിക്കും. ഇതിന് ശേഷം മാത്രമായിരിക്കും പട്ടിക പ്രഖ്യാപിക്കുക. അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ വിഎം സുധീരനെ കെ സുധാകരന്‍ ഫോണില്‍ ബന്ധപ്പെട്ടതായും സൂചനയുണ്ട്.

ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് പട്ടിക വീതം വയ്ക്കുന്ന രീതി ഇനി നടക്കില്ലെന്നതാണ് നിലപാട് എങ്കിലും അവരെ പൂര്‍ണ്ണമായി ഒഴിവാക്കി പാര്‍ട്ടിക്ക് മുന്നോട്ട് പോവാന്‍ കഴിയില്ല. എന്നാല്‍ അനുനയ നീക്കത്തിന്‍റെ ഭാഗമായി പട്ടികയിലേക്ക് പുതിയ പേരുകള്‍ ചേര്‍ക്കില്ല. എന്നാല്‍ ഇവര്‍ ഉന്നയിക്കുന്ന പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ പരിശോധന നടത്തും.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ, വയനാട് ഉൾപ്പെടേയുള്ള ജില്ലകളുടെ കാര്യത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ സുധാകരനും സതീശനും തങ്ങള്‍ക്ക് താല്‍പര്യം ഉള്ളവര്‍ക്ക് പരിഗണന നല്‍കുന്നു എന്നതാണ് ആരോപണം. ഇത് വീതം വെപ്പ് തന്നെയാണെന്നും എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ പരാതിപ്പെടുന്നു.

എന്നാല്‍ ഗ്രൂപ്പുകളെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ല. കോട്ടയത്ത് ഉമ്മന്‍ചാണ്ടി നിർദേശിച്ചയാളെ ഉൾപ്പെടുത്തിയതടക്കം മാന്യമായ രീതിയിലാണു പട്ടിക തയ്യാറാക്കിയതെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വാദം. കോഴിക്കോട് ജില്ലയിലേക്ക് പരിഗണിക്കുന്നത് കെ മുരളീധരന്‍ എംപി പിന്തുണയ്ക്കുന്ന പ്രവീണ്‍ കുമാറിനെയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഐ ഗ്രൂപ്പിന്‍റെ ഭാഗമാണെങ്കിലും ഗ്രൂപ്പിന് അതീതന്‍ എന്ന നിലയിലാണ് പ്രവീണിന്‍റെ വരവ്. എംപിമാരുടെ പിന്തുണയാണ് അദ്ദേഹത്തിന് അനുകൂലമായത്. കെ മുരളീധരന്‍ പ്രവീണ്‍ കുമാറിന്‍റെ പേര് നിര്‍ദേശിച്ചപ്പോള്‍ എംകെ രാഘവനും അതിനെ എതിര്‍ത്തില്ല. കെ സുധാകരന്‍ ആരുടേയും പേര് നിര്‍ദേശിക്കാതിരുന്നതും പ്രവീണിന്‍റെ വഴി എളുപ്പമാക്കുകയായിരുന്നു.

പാലക്കാട്ടെ കാര്യത്തില്‍ തുടക്കത്തില്‍ രണ്ട് പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നു. എ.വി.ഗോപിനാഥിനെ അവിടെ നിയമിക്കണമെന്നു വാദമുയർന്നെങ്കിലും മുൻ ഡിസിസി പ്രസിഡന്റുമാരെ പരിഗണിക്കേണ്ടെന്ന മാനദണ്ഡം വന്നതോടെ അദ്ദേഹം ഒഴിവായി. ഇതോടെ വിടി ബല്‍റാം ഏകദേശം സ്ഥാനം ഉറപ്പിച്ചു. എറണാകുളത്ത് മുഹമ്മദ് ഷിയാസ്, മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് എന്നിവര്‍ പരിഗണനയിലുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് പരിഗണനയിലുള്ള പാലോട് രവിക്കതിരെ കെപിസിസി സെക്രട്ടറിയായിരുന്നു പിഎസ് പ്രശാന്ത് പരസ്യമായി രംഗത്ത് വന്നത് നേതൃത്വത്തിന് തിരിച്ചടിയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത് പാലോട് രവിയാണെന്നായിരുന്നു പ്രശാന്തിന്‍റെ ആരോപണം. ഇതിന് പിന്നാലെ കെ സുധാകരന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍












Click it and Unblock the Notifications