ദില്ലിയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; കൊറോണ രോഗികള്‍ ക്രമാതീതമായി ഉയരുന്നു
ദില്ലി: രാജ്യതലസ്ഥാനത്ത് ഒരാഴ്ച നീളുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് ലോക്ക്ഡൗണ്‍. അവശ്യസേവനങ്ങളും വസ്തുക്കളും ലഭ്യമാക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ വന്‍ വിപത്ത് നേരിടേണ്ടി വരുമെന്ന് കെജ്രിവാള്‍ പറഞ്ഞു. കുടിയേറ്റ ജോലിക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ദില്ലി വിട്ട് ആരും പോകേണ്ടതില്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ള മാര്‍ഗമായിട്ടാണ് ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക് ഡൗണ്‍ കാലയളവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രധാന്യം നല്‍കാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം. ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനുകളും എത്തിക്കുന്നതിന് മുന്‍ഗണന നല്‍കും. ഐസിയു കിടക്കകളും ഓക്‌സിജനും ദില്ലിയില്‍ ഇല്ല. ഒരു സ്വകാര്യ ആശുപത്രിയിലും ഓക്‌സിജന്‍ തീര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സ്വകാര്യ കമ്പനി ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറണം. സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ജോലിക്കാരും മാത്രമേ പ്രവര്‍ത്തിക്കാവൂ. പലചരക്ക് വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. പത്രങ്ങളുടെ വില്‍പ്പനയുണ്ടാകും. ബാങ്ക്, എടിഎം, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
ഞായറാഴ്ച ദില്ലിയില്‍ 25462 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. രോഗബാധിതരുടെ എഎണ്ണം 30 ശതമാനമായി ഉയര്‍ന്നു. പരിശോധന നടത്തിയ മൂന്നിലൊരാള്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ശക്തമായ നിയന്ത്രണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യഷാപ്പുകള്‍ക്ക് മുമ്പില്‍ ദില്ലിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകള്‍ കൂട്ടത്തോടെ എത്തി മദ്യം വാങ്ങുന്നതായിരുന്നു കാഴ്ച. മദ്യം വാങ്ങാന്‍ വന്നവരുടെ നീണ്ട നിരയുള്ള ഗോലെ മാര്‍ക്കറ്റിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications