കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ച്ചനയുടെ കിളിക്കൊഞ്ചലില്‍ വീണത് പ്രമുഖര്‍; ഹണിട്രാപ്പില്‍ തട്ടിയത് കോടികളോ, അറസ്റ്റ്

Google Oneindia Malayalam News

ഭുവനേശ്വര്‍: പ്രമുഖരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഒഡിഷയിസെ സത്യവിഹാര്‍ സ്വദേശിയായ അര്‍ച്ചന നാഗ് ( 25 ) ആണ് അറസ്റ്റിലായത്. യുവതിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഡയറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അര്‍ച്ചനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എങ്ങനെയാണ് ഹണി ട്രാപ്പ് നടത്തിയതെന്നും സഹായത്തിനു മറ്റാരൊക്കെ ഉണ്ടെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

1

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള പ്രമുഖരമാണ് അര്‍ച്ചനയും സംഘവും ഹണി ട്രാപ്പിനായി തിരഞ്ഞെടുക്കുന്നത്. ഉന്നതരായ പലരില്‍ നിന്നും അര്‍ച്ചന പണം തട്ടിയിട്ടുണ്ട്. ഒരു സിനിമ നിര്‍മ്മാതാവിനെ കുരുക്കിയ ശേഷം പണം കൈക്കലാക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള നിര്‍മ്മാതാവിന്റെ ചിത്രം കാണിച്ചാണ് സംഘം പണം തട്ടിയത്.

2

ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി; പൊലീസിന്റെ സമയോചിത ഇടപെടല്‍, കയ്യടിച്ച് നാട്ടുകാര്‍ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി; പൊലീസിന്റെ സമയോചിത ഇടപെടല്‍, കയ്യടിച്ച് നാട്ടുകാര്‍

ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍ച്ചന അറസ്റ്റിലായതെന്നാണ് വിവരം. എന്നാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ അറസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഒഴിഞ്ഞുമാറുകയാണ്.

3

പൊലീസ് പിടിച്ചെടുത്ത ഡയറിയില്‍ നിന്നും പെന്‍ഡ്രൈവിനെ കുറിച്ചും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ ഡയറിയില്‍ രാഷ്ട്രീയത്തിലെ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മറ്റ് മേഖലയിലെ പ്രമുഖരുടെ പേരും ഡയറിയിലുണ്ടെന്നാണ് സൂചന. കേസില്‍ അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ധു ചന്ദിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

4

'രാമായണത്തെ ഇസ്ലാമികവത്കരിച്ചു'; മാപ്പ് പറയുന്നോ? അല്ലെങ്കിൽ..ആദിപുരിഷിനെതിരെ സർവ്വ ബ്രാഹ്മിൺ മഹാസഭ'രാമായണത്തെ ഇസ്ലാമികവത്കരിച്ചു'; മാപ്പ് പറയുന്നോ? അല്ലെങ്കിൽ..ആദിപുരിഷിനെതിരെ സർവ്വ ബ്രാഹ്മിൺ മഹാസഭ

ഭര്‍ത്താവ് അടക്കമുള്ള വന്‍ സംഘം ഇതിന് പിന്നിലുണ്ടെന്നാണ് വിവരം. ഒട്ടേറെ യുവതികള്‍ ഇവരുടെ സംഘത്തിലുണ്ടെന്നാണ് സൂചന. യുവതികളെ ഉപയോഗിച്ച് ഉന്നതരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നെന്നും പൊലീസ് അറിയിച്ചു. അതേസമയം, സിനിമാ നിര്‍മ്മാതാവ് അഖ്യയ് പാരിജയുടെ പരാതിയിലാണ് നയാപള്ളി പോലീസ് സ്റ്റേഷനില്‍ കേസെടുത്തതെന്നാണ് സൂചന.

5

23 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി ചേര്‍ന്ന് അര്‍ച്ചന കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു. ചില ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം മൂന്ന് കോടി രൂപ ആവശ്യപ്പെട്ടാണ് ഒഡിഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടപാട് നടത്താന്‍ ഭുവനേശ്വറിലെ ഒരു ഹോട്ടലില്‍ വച്ച് താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്.

Karunya KR-570 Result: 80 ലക്ഷത്തിന്റെ ആ ഭാഗ്യശാലി നിങ്ങളായിരിക്കാം, ഒന്നാം സമ്മാനം ഈ നമ്പറിന്Karunya KR-570 Result: 80 ലക്ഷത്തിന്റെ ആ ഭാഗ്യശാലി നിങ്ങളായിരിക്കാം, ഒന്നാം സമ്മാനം ഈ നമ്പറിന്

English summary
Archana Nag arrested in a case of extorting money from people by hooking her in honey trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X