നിങ്ങള്‍ പാകിസ്താന്‍കാരാണോ?; ബെംഗളൂരുവില്‍ മലയാളി യുവാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം
ബെംഗളൂരു: അര്‍ധരാത്രിയില്‍ ചായകുടിക്കാന്‍ പുറത്തിറങ്ങിയ മലയാളി യുവാക്കള്‍ക്ക് നേരെ പോലീസിന്റെ അതിക്രമം. കണ്ണൂര്‍ സ്വദേശിയായ യുവാവിനേയും സഹോദരനേയും സുഹൃത്തിനേയുമാണ് പോലീസ് മര്‍ദ്ദിച്ചത്. ഈസ്റ്റ് ബെംഗളൂരുവില്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം.
രാത്രി ഒരു മണിയോടെയായിരുന്നു ഫ്ളാറ്റിന് സമീപത്തുള്ള കടയിലേക്ക് ഇവര്‍ ചായ കുടിക്കാന്‍ ഇറങ്ങിയത്. എന്തിനാണ് രാത്രി പുറത്തിറങ്ങിയതെന്ന് ചോദിച്ച് രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് മൂവരുടേയും ഐഡി കാര്‍ഡും പേരുവിവരങ്ങളും ചോദിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍ ഇവര്‍ മുസ്ലീമാണെന്ന് വ്യക്തമായതോടെ നിങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരാണോയെന്ന് പോലീസ് ചോദിക്കുകയായിരുന്നു. സമീപകാലത്ത് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇതിനിടയില്‍ യുവാക്കളോട് ഫോണ്‍ നല്കാന് പോലീസ് ആവശ്യപ്പെട്ടു. യുവാക്കളില്‍ ഒരാള്‍ ഫോണ്‍ കാണിച്ചതോടെ അത് പിടിച്ചുവാങ്ങാനും പോലീസ് ശ്രമം നടത്തി. ഇതോടെ ഫോണ്‍ പരിശോധിക്കാന്‍ വാറണ്ട് ഉണ്ടോയെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. ഇതോടെ വാറണ്ട് വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും യുവാക്കള്‍ പറഞ്ഞു. ഈ സമയങ്ങളിലെല്ലാം നിങ്ങള്‍ പാകിസ്താനില്‍ നിന്നാണോയെന്ന് പോലീസ് ആക്രോശിച്ചുകൊണ്ടേയിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. യുവാക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്ന് യുവാക്കളെ തടയാന്‍ പോലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.
അതിനിടെ കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി യുവാക്കളെ സ്റ്റോഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ വെച്ച് പോലീസ് ലാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായും യുവാക്കള്‍ ആരോപിച്ചു. പുലര്‍ച്ചെ 3.30 ഓടെ യുവാക്കളില്‍ ഒരാളുടെ പിതാവ് വന്ന ശേഷമാണ് ഇവരെ വിടാന്‍ പോലീസ് തയ്യാറായത്.യുവാക്കള്‍ക്ക് കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷന് വിടും മുന്‍പ് ഇനി രാത്രിയില്‍ ഇറങ്ങി നടക്കില്ലെന്നും നടന്നാല്‍ പോലീസിന് എന്ത് നടപടിയും സ്വീകരിക്കാമെന്നും ഒപ്പിട്ട് വാങ്ങിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്ന പേരില്‍ 500 രൂപ പിഴയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്. കന്നഡയില്‍ എഴുതിയ മറ്റൊരു രേഖയിലും ഒപ്പിടാന്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഫ്ളാറ്റില്‍ നിന്നും ഒഴിപ്പിക്കുമെന്നും ഇന്റേണ്‍ഷിപ്പ് തടസ്സപ്പെടുത്തുമെന്നും പോലീസ് ഭീഷണിപ്പെടുത്തായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അതേസമയം സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications