ഉടൻ ചികിത്സ നൽകണം; ഇല്ലെങ്കിൽ...,ഡോക്ടറിന് നേരെ ഗുണ്ടാസംഘത്തിന്റെ ഭീഷണി
ഡോക്ടര്‍ക്കുനേരെ തോക്കുചൂണ്ടിയ സംഘം ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചു
കൊൽക്കത്ത: ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. ഞയറാഴ്ച പശ്ചിമ ബംഗളിലെ ശ്രീറാംപോരിലാണ് പാരാമൗണ്ട് നേഴ്സിങ് ഹോമിലാണ് സംഭവം നടന്നത്.
അറോളം പേരടങ്ങുന്ന സംഘം ആശുപത്രിയുടെ ഐസിയുവിലേയ്ക്ക് അനുമതിയില്ലാതെ പ്രവേശിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഉടൻ സുഹൃത്തിന് ചികിത്സ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ചികിത്സയുടെ ഭാഗമായി രേഖകളിൽ ഒപ്പ് വയ്ക്കാൻ പറഞ്ഞ ആശുപത്രി ജീവനക്കാർക്കെതിരെ സംഘം മർദിക്കുകയും ചെയ്തിരുന്നു. പ്രശ്നം വഷളായപ്പോൾ ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചു. ഉടൻ സംഘം പരിക്കേറ്റ സുഹൃത്തിനേയും കൊണ്ട് രക്ഷപ്പെട്ടുവെന്നും ആശുപത്രി സൂപ്രണ്ട് സുകേഷ് ജെയ്ന്‍ പറഞ്ഞു.

ആക്രമത്തിനു പിന്നിൽ പ്രദേശത്തെ ഗുണ്ടാസംഘമാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. മറ്റേതെങ്കിലും സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ ആറംഗ സംഘത്തിലൊരാള്‍ക്ക് പരിക്കേറ്റതാവാമെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications