Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുൽ ഗാന്ധിയുടെ ഓഡർ അനുസരിച്ചല്ല സൈന്യത്തെ നിയന്ത്രണ രേഖയിലേക്ക് അയക്കുന്നത്'; എസ് ജയശങ്കർ

ദില്ലി: ചൈന യുദ്ധത്തിന് ഒരുക്കം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ശങ്കർ. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചല്ല നിയന്ത്രണ രേഖലയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും എക്കാലത്തേയും വലിയ സൈനിക വിന്യാസമാണ് അതിർത്തിയിൽ ഇന്ത്യ നടത്തിയിരിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.

 sjaishankar-1565606292.jpg -Prope

നിയന്ത്രണ രേഖയിലേക്ക് ഏത് വിധത്തിലുള്ള കടന്ന് കയറ്റവും ചെറുക്കാനാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയാണ്. ഞങ്ങൾ ഉറങ്ങുകയായിരുന്നുവെങ്കിൽ അത്രയും സൈന്യത്തിൽ അവിടെ വിന്യസിക്കില്ലായിരുന്നു', ജയശങ്കർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഉത്തരവിന് അനുസരിച്ചല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അതിർത്തിയിൽ തങ്ങൾ സൈന്യത്തെ വിന്യസിക്കുകയെന്നും ജയശങ്കർ പറഞ്ഞു.

സർവ്വ സന്നാഹത്തോടെയുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നതെന്നും എന്നാൽ എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ആ ഭീഷണിയെ അവഗണിക്കുകയാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ലഡാക്ക്, അരുണാചല്‍ പ്രദേശ് മേഖലകളില്‍ ചൈന തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.പക്ഷെ ഇന്ത്യൻ സൈന്യം ഉറങ്ങുകയാണ് എന്നും രാഹുൽ വിമർശിച്ചിരുന്നു.

അരുണാചലിലെ തവാങ്ങിൽ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിൽ സംഘർഷം ഉണ്ടായതോടെയാണ് വീണ്ടും പ്രശ്നങ്ങൽ രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ മാസം 9 നായിരുന്നു അക്രമണം നടന്നത്. സംഘർഷത്തിൽ ഇരു പക്ഷത്തേയും സൈനികർക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണ രേഖ കടന്ന് കയറാനുള്ള ചൈനീസ് ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തെ തുടർന്ന് ഇരു രാജ്യത്തിന്റേയും സൈനിക തലൻമാർ അതിർത്തിയിൽ ചർച്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+