കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികന്റെ മരണത്തിന് ഇന്ത്യ തിരിച്ചടി നല്‍കി!! സൈന്യം 40 പാക് സൈനികര്‍ കൊലപ്പെടുത്തിയെന്ന്

സൈന്യം കെറാന്‍ സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ പാകിസ്താന് കനത്ത നാശമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈനികന്‍ മന്‍ദീപ് സിംഗിനെ ക്രൂരമായി കൊലപ്പെടുത്തി അംഗച്ഛേദം ചെയ്തതിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29ന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ 40 പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവന്നിട്ടുള്ള മാധ്യമ റിപ്പോര്‍ട്ട്. മന്‍ദീപ് സിംഗിന്റെ മരണത്തിന് പാകിസ്താന് തിരിച്ചടി നല്‍കണമെന്ന് സൈനികന്റെ കുടുംബവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 29ന് ഇന്ത്യന്‍ സൈന്യം കെറാന്‍ സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ പാകിസ്താന് കനത്ത നാശമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ നാല് അതിര്‍ത്തി പോസ്റ്റുകള്‍ തകര്‍ത്തതായി സിഎന്‍എന്‍- ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാനുള്ള പാക് ഭീകരരുടെ 17 ശ്രമങ്ങളാണ് ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയത്.

army-jammu

ഒക്ടോബര്‍ 28ന് പാക് സൈന്യം ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിനിടെ കൊലപ്പെടുത്തിയ 17 സിഖ് റെജിമെന്റിലെ സൈനികനായ മന്‍ദീപ് സിംഗിനെ അംഗച്ഛേദം വരുത്തിയത് കനത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറിലായിരുന്നു പാകിസ്താന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പാകിസ്താന് തിരിച്ചടി നല്‍കണമെന്ന് സൈനികന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സൈനികന്റെ തലയ്ക്ക് പകരമായി പത്ത് പാക് തലകള്‍ വേണമെന്നായിരുന്നു മന്‍ദീപ് സിംഗിന്റെ സഹോദരന്റെ പ്രതികരണം.

English summary
Indian Army killed 40 Pakistani soldiers in Oct 29 strike, avenge to solidier's mutilation : Media reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X