• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും; ഒഴിവാകുന്നത് ഒന്നര ലക്ഷം പേർ, ലാഭം 1600 കോടി, ശുപാർശ കൈമാാറി!

ദില്ലി: ലഡാക്കിന് സമീപം പാകിസ്താൻ ആയുധ വിന്യാസം തുടങ്ങിയതായുളള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ലഡാക്കിന് സമീപമുള്ള പാകിസ്താന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാകിസ്താന്‍ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇതിന് പിന്നാലെയാണ് സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന 27000 സൈനികരെ സേനയിൽ നിന്ന് ഒഴിവാക്കാൻ കരസേന ആലോചിക്കുന്നു എന്ന വാർത്തയും പുറത്ത് വരുന്നത്.

തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; നെയ്യാർ ഡാം തുറക്കും, പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ!

അനാവശ്യ ചിലവുകൾ വരുത്തിവെക്കുന്ന നിരവധി വകുപ്പുണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. 27000 സൈനീകരെയാണ് മറ്റ് മേഖലകളിൽ നിന്ന് മറ്റുന്നത്. പുതിയ മാറ്റത്തിലൂടെ 1600 കോടി രൂപ സൈന്യത്തിന് മിച്ചംവെക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 12.5 ലക്ഷം ആൾക്കാരാണ് കരസേനയിലുള്ളത്.

സ്ഥിരം സൈന്യത്തിന്റെ ഭാഗമാകാത്തവർ

സ്ഥിരം സൈന്യത്തിന്റെ ഭാഗമാകാത്തവർ

മിലിറ്ററി എഞ്ചിനീയറിംഗ് സര്‍വ്വീസ്, എന്‍സിസി, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, ടെറിട്ടോറിയല്‍ ആര്‍മി, സൈനിക സ്‌ക്കൂള്‍, അസ്സാം റൈഫിള്‍സ്, രാഷ്ട്രീയ റൈഫിള്‍, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റ് തുടങ്ങിയ മേഖലകളിൽ 1,75,000 ജവാന്മാരാണ് ജോലി ചെയ്യുന്നത്. എന്നാൽ ഇതൊന്നും ദൈന്യംദിന പട്ടാള സംവിധാനത്തിൽ പെടുന്നതല്ല. ഇതിൽ സ്ഥിരം സൈന്യത്തിന്റെ ഭാഗമാകാത്തവരെയാണ് ഒഴിവാക്കുന്നത്.

പഠനം നേരത്തെ നടന്നു

പഠനം നേരത്തെ നടന്നു

കരസേന ആസ്ഥാനത്തെ ഡയറക്ടർ ജനറലിന്റെ (പെർസ്പെക്റ്റീവ് പ്ലാനിംഗ്) നേതൃത്വത്തിൽ ഇതിനായുള്ള പഠനം നേരത്തെ നടന്നിരുന്നു. തുടർന്നാണ് കരസേനയുടെ ശക്തി 27000 കുറയ്ക്കാനും അതുവഴി സൈന്യത്തെ ആധുനിക വൽക്കരക്കരിക്കാനുമുള്ള ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറി. വലിയ പദ്ധതിയാണിത്.

ഒന്നരലക്ഷം പേരെ ഒഴിവാക്കും

ഒന്നരലക്ഷം പേരെ ഒഴിവാക്കും

അടുത്ത ആറ് വർഷത്തിനുള്ളിൽ ഒന്നരലക്ഷം ആളുകളെ സൈന്യത്തിൽ നിന്ന് കുറയ്ക്കാനാണ് പദ്ധതി. ഇത്തരത്തിൽ ഒന്നര ലക്ഷം ആളുകളെ ഒഴിവാക്കുമ്പോൾ പ്രതിവർഷം 6000 മുതൽ 7000 കോടിവരെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നാണഅ കരുത്പെടുന്നത്. ദില്ലിയിലെ ആർമി ഹെജ്ക്വാർട്ടേർസിലുള്ള അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം ഉടൻ നടപ്പിലാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

229 ഓഫീസർമാരെ മാറ്റും

229 ഓഫീസർമാരെ മാറ്റും

ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 229 ഓഫീസര്‍മാരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുക. മൂന്ന് സേനാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ഉദ്യോഗസ്ഥരെ ഫ്രണ്ട് ലൈൻ ഓപ്പറേഷൻ തസ്തികകളിലേക്കാണ് മാറ്റുക, സൈനിക പ്രവർത്തനങ്ങൾ, ഇന്റലിജൻസ്, ലോജിസ്റ്റിക്സ്, തന്ത്രപരമായ ആസൂത്രണം എന്നിവയ്ക്കായി ഡെപ്യൂട്ടി ചീഫ് (സ്ട്രാറ്റജി) എന്ന പുതിയ തസ്തിക സൃഷ്ടിക്കും എന്നാണ് റി്പോർട്ട്.

പാകിസ്താൻ യുദ്ധത്തിനോ?

പാകിസ്താൻ യുദ്ധത്തിനോ?

അതേസമയം പാക് വ്യോമസേനയുടെ സി 130 വിമാനങ്ങള്‍ ഉപയോഗിച്ച് ലഡാഖിനോട് ചേര്‍ന്നു കിടക്കുന്ന സ്കാര്‍ദു എയര്‍ബേയ്സിലേയ്ക്ക് യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നതായാണ് വിവരം. പാകിസ്താന്റെന നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. പാക് വ്യോമസേനയുടെ ജെഎഫ് - 17 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള നീക്കത്തിനാണ് സൂചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈനീക നീക്കം

സൈനീക നീക്കം

യുഎസ് നിര്‍മിതമായ സി 130 ട്രാൻസ്പോര്‍ട്ട് വിമാനങ്ങളുടെ പഴയ തലമുറ മോഡലാണ് പാകിസ്താൻ വ്യോമസേന ഉപയോഗിക്കുന്നത്. സ്കാര്‍ദു വ്യോമത്താവളം കേന്ദ്രീകരിച്ച് വ്യോമാഭ്യാസം നടത്താനാണ് പാക്കിസ്ഥാൻ പദ്ധതിയിടുന്നതെന്നും നിലവിലെ സൈനിക നീക്കം അതിന്റെ ഭാഗമാണെന്നുമാണ് വിലയിരുത്തൽ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി പാകിസ്താൻ അന്താരാഷ്ട്ര വിവാദമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ സൈനിക നീക്കം നടക്കുന്നത്.

English summary
Army now plans to reduce its manpower by around 27000 soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more