പാകിസ്താന് ഇന്ത്യയുടെ താക്കീത്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിയ്ക്കും
ദില്ലി: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കുകയോ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇന്ത്യൻ ഡിജിഎംഒയുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരില്‍ പ്രകോപനമില്ലാതെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ഇന്ത്യയുടെ പ്രതികരണം.
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും അടുത്ത കാലത്ത് വല്ലാതെ വര്‍ധിച്ചിരുന്നു. ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എകെ ഭട്ടും പാക് ഡിജിഎംഒയും തമ്മില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതികരണം പുറത്തുവരുന്നത്. നിയന്ത്രണ രേഖയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് ചർച്ചയായത്.

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തെ പാക് സൈന്യം പ്രോത്സാഹിപ്പിക്കുകയും വെടിനിർത്തൽ കരാർ ലംഘനം തുടരുകയും ചെയ്താൽ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിയ്ക്കുമെന്നും ഡിജിഎംഒ മുന്നറിയിപ്പ് നൽകി. നിയന്ത്രണ രേഖയില്‍ കൃഷ്ണഗാട്ടി സെക്ടറിൽ രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം തലയറുത്ത നടപടിയെ തുടർന്നായിരുന്നു അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘർഷം ശക്തമായത്. മെയ് 26നാണ് പാകിസ്താന്‍റെ ബാറ്റ് സേന നിയന്ത്രണ രേഖ മറികടന്നെത്തി ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയത്. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബാറ്റ് സൈനികരെ ഇന്ത്യയും വധിച്ചിരുന്നു.
പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയും ശക്തമായ തിരിച്ചടി നൽകുകയായിരുന്നു. മെയ് 21ന് നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച ഭീകരരെയും ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. കശ്മീരിലെ നൗഗാം സെക്ടറിൽ വച്ച് നാല് ഭീകരരെയാണ് സൈന്യം വധിച്ചത്.












Click it and Unblock the Notifications