വായിട്ടലയ്ക്കുന്നത് നിർത്തൂ...!! അർണബ് ഗോസ്വാമിയ്ക്ക് കൊട്ട് കൊടുത്ത് കോടതി...!!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ വാര്‍ത്ത പുറത്ത് വിട്ട റിപ്പബ്ലിക് ടിവി എംടിയും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ വിമര്‍ശനം. ശശി തരൂര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ കോടതി അര്‍ണബിന് നോട്ടീസ് അയച്ചു. രണ്ട് കോടിയുടെ മാനനഷ്ടക്കേസാണ് അര്‍ണബിനും ചാനലിനുമെതിരെ ശശി തരൂര്‍ നല്‍കിയത്. സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്നതാണ് പരാതി. കടുത്ത ഭാഷയില്‍ കോടതി അര്‍ണബിനെ വിമര്‍ശിക്കുകയും ചെയ്തു.

Read More: പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!

arnab

നിങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം എന്നല്ലാതെ ചാനല്‍ വഴി എന്തും വിളിച്ച് പറയാമെന്ന് കരുതരുതെന്ന് കോടതി പറഞ്ഞു. വസ്തുതകള്‍ നിരത്താനും വാചാടോപം കുറയ്ക്കാനും ജസ്റ്റിസ് മന്‍മോഹന്‍ അര്‍ണബിനോട് നിര്‍ദേശിച്ചു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും കോടതി നിര്‍ദേശിച്ചു. ആഗസ്റ്റ് 16ന് കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ നോട്ടീസിന് മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

English summary
Arnab Goswami, Republic TV issued notices by Delhi High Court on defamation suit filed by Shashi Tharoor
Please Wait while comments are loading...