കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബിന് അടുത്ത കുരുക്ക്, റേറ്റിങ് ഇടിഞ്ഞതിന് പുറമെ നഷ്ടപരിഹാരവും!! പത്ത് കോടി തേടി നോട്ടീസ്

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
അര്‍ണബിന് അടുത്ത കുരുക്ക് നഷ്ടപരിഹാരം | Oneindia Malayalam

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മലയാളികളെ അപമാനിച്ചുവെന്ന് ആരോപണം നേരിടുന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ ശക്തമായ നീക്കങ്ങള്‍ തുടങ്ങി. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനസഹായ വിഷയത്തില്‍ നിലനിന്ന തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനിടെ അര്‍ണബ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

എവിടെ നിന്നോ പണം വാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്ന തരത്തിലുള്ള അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെ മലയാളികള്‍ രംഗത്തുവന്നിരുന്നു. ചാനല്‍ റേറ്റിങ് കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ വക്കീന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

സിപിഎം നേതാവ് പി ശശി

സിപിഎം നേതാവ് പി ശശി

മലയാളികളെ അപമാനിച്ചുവെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിപിഎം നേതാവ് പി ശശിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അര്‍ണബ് ഗോസ്വാമി മാപ്പ് പറയണമെന്നും മാനനഷ്ടമായി പത്ത് കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

എവിടെ നിന്നോ പണം വാങ്ങി

എവിടെ നിന്നോ പണം വാങ്ങി

എവിടെ നിന്നോ പണം വാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് എന്നാണ് അര്‍ണബ് ചര്‍ച്ചയില്‍ പറഞ്ഞത്. കേരളത്തിന് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് റിപബ്ലിക്കന്‍ ടിവി ചര്‍ച്ചാവിഷയമാക്കിയിരുന്നത്. ഇതിനിടെയായിരുന്നു വിവാദ പരാമര്‍ശം.

റേറ്റിങ് കുത്തനെ ഇടിഞ്ഞു

റേറ്റിങ് കുത്തനെ ഇടിഞ്ഞു

അര്‍ണബിന്റെ പരാമര്‍ശത്തിനെതിരെ ഒട്ടേറെ മലയാളികള്‍ രംഗത്തുവന്നിരുന്നു. മലയാളികളെ ഒന്നടങ്കം അപമാനിച്ചുവെന്നാരോപിച്ചാണ് നിരവധി പേര്‍ രംഗത്തുവന്നത്. റിപബ്ലിക് ടിവിയുടെ റേറ്റിങ് കുറയാനും ഇത് കാരണമായി. ഇത്തരത്തില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കെയാണ് വക്കീല്‍ നോട്ടീസും അയക്കുന്നത്.

ശ്രമിച്ചത് കലാപമുണ്ടാക്കാന്‍

ശ്രമിച്ചത് കലാപമുണ്ടാക്കാന്‍

മലയാളികളെ അപമാനിക്കുകയും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അര്‍ണബ് ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. അര്‍ണബ് മാപ്പ് പറയണം. നഷ്ടപരിഹാരമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് കൈമാറണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

വിമര്‍ശനമല്ല നടത്തിയത്

വിമര്‍ശനമല്ല നടത്തിയത്

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള വിമര്‍ശനമല്ല അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയത്. പ്രളയ ദുരിതം നേരിടുന്ന ഒരു ജനവിഭാഗത്തെ മൊത്തമായി മോശക്കാരാക്കുകയായിരുന്നു. മലയാളി എന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടുവെന്നും പി ശശി പറയുന്നു.

അതേ പ്രാധാന്യത്തോടെ

അതേ പ്രാധാന്യത്തോടെ

വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് ഗോസ്വാമി മാപ്പപേക്ഷ നടത്തണം. ഇല്ലെങ്കില്‍ നിയമനടപടി ശക്തമാക്കുമെന്നും പി ശശി പറഞ്ഞു. പീപ്പിള്‍ ലോ ഫൗണ്ടേഷന്‍ അധ്യക്ഷനെന്ന നിലയിലാണ് ശശി നോട്ടീസ് അയച്ചിരിക്കുന്നത്.

ഗോസാമി നീ തീര്‍ന്ന്

ഗോസാമി നീ തീര്‍ന്ന്

അര്‍ണബിനെതിരെ രംഗത്തുവന്നവരില്‍ പ്രധാനി ആയിരുന്നു നടന്‍ അജു വര്‍ഗീസ്. മോനേ ഗോസാമി നീ തീര്‍ന്ന് എന്ന അജുവര്‍ഗീസിന്റെ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അജുവര്‍ഗീസിന്റെ പ്രതികരണം ശരിയായില്ല എന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

മലയാളികള്‍ നാണം കെട്ടവരല്ല

മലയാളികള്‍ നാണം കെട്ടവരല്ല

മലയാളികള്‍ നാണം കെട്ടവരല്ല എന്നാണ് സിപിം നേതാവ് എംവി ജയരാജന്‍ പ്രതികരിച്ചത്. ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതു പോയിട്ട് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണം പോലും ചേരാത്ത വ്യക്തിയാണ് അര്‍ണബ് എന്ന് അദ്ദേഹം തന്നെ തെളിയിച്ചുവെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

അഭിമാന നേട്ടങ്ങള്‍

അഭിമാന നേട്ടങ്ങള്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയും അര്‍ണബിനെതിരെ രംഗത്തുവന്നു. സാംസ്‌കാരിക രംഗത്ത് മലയാളിയുടെ അഭിമാന നേട്ടങ്ങള്‍ തരൂര്‍ എണ്ണി പറഞ്ഞു. ദുരിതമുഖത്ത് മലയാളി കാണിച്ച പ്രതിബദ്ധതയില്‍ അഭിമാനിക്കുന്നു. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണ ഗുരുവിനെ പോലെയുള്ള സാംസ്‌കാരിക നായകരിലും അഭിമാനിക്കുവെന്നും തരൂര്‍ പറയുന്നു.

ഇപ്പോള്‍ സഹതാപം മാത്രം

ഇപ്പോള്‍ സഹതാപം മാത്രം

മേജര്‍ രവിയുടെ പ്രതികരണം ഇങ്ങനെയായിന്നു- അര്‍ണാബ് ഗോസ്വാമിയോട് എനിക്ക് ഇപ്പോള്‍ സഹതാപം മാത്രമാണുള്ളത്. എസി റൂമില്‍ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായില്‍ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവര്‍ത്തനം. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങണം. കേരളത്തിലെത്തി ഇവിടെയുള്ളവരുടെ അവസ്ഥ മനസ്സിലാക്കണം. അപ്പോള്‍ മാത്രമാണ് സത്യങ്ങള്‍ വിളിച്ചുപറയാന്‍ സാധിക്കുകയുള്ളൂവെന്നും മേജര്‍ പറഞ്ഞു.

മൊത്തത്തില്‍ പറഞ്ഞതല്ല

മൊത്തത്തില്‍ പറഞ്ഞതല്ല

എന്നാല്‍ അര്‍ണബ് കേരളത്തെ മൊത്തത്തില്‍ പരിഹസിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിനെതിരെ അനാവശ്യ വിവാദമുണ്ടാക്കിയവരെ മാത്രമാണ് പ്രത്യേക സംഘമെന്ന് വിശേഷിപ്പിച്ചതെന്നും അഭിപ്രായമുന്നയിക്കുന്നവരുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം കേരളം സ്വീകരിക്കുന്നത് നയപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം തടഞ്ഞിരുന്നു.

പോപ് ബെനഡിക്ട് മുസ്ലിമായോ? രാജിയുടെ കാരണം മതംമാറ്റം!! ഹജ്ജിന് മക്കയിലെത്തി, സത്യമിതാണ്പോപ് ബെനഡിക്ട് മുസ്ലിമായോ? രാജിയുടെ കാരണം മതംമാറ്റം!! ഹജ്ജിന് മക്കയിലെത്തി, സത്യമിതാണ്

English summary
Arnab Goswami Shoud give 10 cr to CM fund and Apologies, Notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X