ബംഗ്ലാദേശില്‍ അറസ്റ്റിലായ വനിതാ ജിഹാദിസ്റ്റുകള്‍ക്ക് പരിശീലനം ലഭിച്ചത് ഇന്ത്യയില്‍ നിന്ന് !!
ദില്ലി: ഭീകരാക്രമണ ഭീഷണിയുടെ മുനമ്പില്‍ നില്‍ക്കുന്ന ബംഗ്ലാദേശില്‍ നിന്ന് പിടികൂടിയ ജിഹാദിസ്റ്റുകള്‍ക്ക് പരിശീലനം ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന് വെളിപ്പെടുത്തല്‍.
ബംഗ്ലാദേശില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനാ പ്രവര്‍ത്തകരായ മൂന്ന് വനിതകള്‍ പശ്ചിമബംഗാളില്‍ നിന്ന് പരിശീലനം ലഭിച്ച ചാവേറുകളാണെന്ന് എന്‍ഐഎയാണ് വെളിപ്പെടുത്തിയത്. ജന്നാത്തി അലിയാസ് ജമി (18), സാജിത അക്തര്‍( 22), റോസിന ബീഗം (30) എന്നിവരാണ് ജിഹാദി പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പിടിയിലായത്. വനിതാ പ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണിത്.
ധാക്കയിലെ നയതന്ത്ര പ്രധാന മേഖലയില്‍ ജൂലൈ രണ്ടിന് വിദേശികളുള്‍പ്പെടെ 20 പേരെ കൊന്നൊടുക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്ത ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്തെത്തിയിരുന്നെങ്കിലും ഇത് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ ബംഗ്ലാദേശ് സര്‍ക്കാര്‍ ആക്രമണം നടത്തിയത് ജമാഅത്തുല്‍ മുജാഹിദ്ദീനാണെന്ന് കണ്ടെത്തിയിരുന്നു.

ധാക്കയില്‍ നിന്ന് 98 കിലോമീറ്റര്‍ അകലെ മൂവരും താമസിക്കുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ തോക്കുകളും കത്തിയും കണ്ടെത്തിയിരുന്നു. തലയറുക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ, ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ എന്നിവയുള്‍പ്പെട്ട മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തിയിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരുംപരിശീലനം ചാവേറുകളാവാന്‍ പശ്ചിമബംഗാളില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്ന് കണ്ടെത്തിയത്.
പശ്ചിമബംഗാളില്‍ ഇത്തരത്തില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും ആക്രമണം നടത്തുന്നതിനായി പരിശീലനം നല്‍കുന്ന കേന്ദ്രമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. മദ്രസകളില്‍ 80തോളം യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെ എന്‍ഐഎയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് തെളിയുകയാണ്. സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന ചുരുക്കം ചില തീവ്രവാദ സംഘടനകളില്‍ ഒന്നുമാത്രമാണ് ജമാഅത്തുല്‍ മുജാഹിദ്ദീന്‍. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ ഭാര്യമാര്‍ക്ക് പരിശീലനം നല്‍കി ആക്രമണത്തിന് പ്രാപ്തരാക്കുന്ന നടപടിയാണ് സംഘടന കൈക്കൊള്ളുന്നകത്.












Click it and Unblock the Notifications