കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി പരിധിയില്‍ മാറ്റമില്ല, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഇളവ് ധാരാളമെന്ന് ജെയ്റ്റ്‌ലി

മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിനും 50000 രൂപ വരെയുള്ളപോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും നികുതിയുണ്ടാവില്ല

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഒന്നായിരുന്നു ആദായ നികുതിയുടെ പരിധിയിലെ മാറ്റം. എന്നാല്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം സാധാരണക്കാരെ നിരാശപ്പെടുത്തി. എന്നാല്‍ സന്തോഷിക്കാവുന്ന കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായനികുതിയുടെ നിരക്കിലും സ്ലാബിലും മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

1

കഴിഞ്ഞ മൂന്നുവര്‍ഷവും ആദായ നികുതി സ്ലാബില്‍ കുറവ് വരുത്തിയിരുന്നു. ഇത് ധാരാളമാണ്. അതിനാല്‍ ഇത്തവണ ഇളവില്ലെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിനും 50000 രൂപ വരെയുള്ളപോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും നികുതിയുണ്ടാവില്ല. പ്രത്യക്ഷ നികുതിയില്‍ ഈ വര്‍ഷം 12.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ജെയ്റ്റ്‌ലി പറഞ്ഞു.

2

നികുതി വെട്ടിക്കുന്നതിനെതിരെയുള്ള നടപടി ശക്തമാക്കിയതിലൂടെ 90000 കോടി അധിക വരുമാനം ലഭിച്ചതായും മന്ത്രി പറഞ്ഞു. രണ്ടര ലക്ഷത്തിന്റെയും അഞ്ച് ലക്ഷത്തിന്റെയും ഇടയില്‍ വരുമാനമുള്ളവരുടെ നികുതി നിരക്ക് അഞ്ചു ശതമാനം കുറച്ചു. വ്യക്തിഗത നികുതി അതായത് സെക്ഷന്‍ 87a പ്രകാരമുള്ള നികുതി ഇളവ് 5000 രൂപയില്‍ നിന്ന് 2500 ആക്കി കുറച്ചിട്ടുണ്ട്. 50 ലക്ഷത്തിനും ഒരു കോടിയുടെയും ഇടയില്‍ വരുമാനമുള്ളവരുടെ നികുതിക്ക് 10 ശതമാനം സര്‍ചാര്‍ജ് എന്ന പുതിയ രീതിയും ജെയ്റ്റ്‌ലി അവതരിപ്പിച്ചിട്ടുണ്ട്.

ഗതാഗതം, ആരോഗ്യ മേഖലയിലെ തൊഴിലാളികളായ നികുതിദായകര്‍ക്ക് 40000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50000 രൂപ ആരോഗ്യ ഇന്‍ഷൂറന്‍സ് നികുതിയില്‍ കുറവുണ്ടാകും.

English summary
arun Jaitley made no changes made in the Income tax slabs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X