അരുണാചൽ പ്രദേശിൽ ബിജെപിക്ക് ഭരണതുടർച്ച; ആഘോഷം തുടങ്ങി പ്രവർത്തകർ, നിലംതൊടാതെ കോൺഗ്രസ്
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബി ജെ പിക്ക് ഭരണത്തുടർച്ച. വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ 38 സീറ്റുകളിൽ ബി ജെ പി വിജയം നേടി. 7 സീറ്റുകളിലും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത് . എതിരാളികൾ ഇല്ലാത്തതിനാൽ നേരത്തേതന്നെ 10 സീറ്റിൽ ബി ജെ പി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു വിജയിച്ചിരുന്നു. മൂന്നാമതും ഭരണം ഉറപ്പിച്ചതോടെ ബി ജെ പി കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി.
നിലവിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി ഇ പി) മൂന്ന് സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പി പി എ) രണ്ട് സീറ്റുകളിലും എൻ സി പി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. മൂന്ന് സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. 19 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റിൽ പോലും മുന്നേറാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി 41 സീറ്റിലായിരുന്നു വിജയിച്ചത്. ജെ ഡി യു -7 , എൻ പി പി-5 , കോൺഗ്രസ്-4 , പി പി എ -1 , സ്വതന്ത്രർ -2 എന്നിങ്ങനെയായിരുന്നു സീറ്റ് നില. പിന്നീട് പല പാർട്ടികളിൽ നിന്നും ബി ജെ പിയിലേക്ക് നേതാക്കൾ ഒഴുകിയിരുന്നു. ഇക്കുറി 60 സീറ്റിലും ബി ജെ പി സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഇതിൽ 10 സീറ്റുകളിൽ ബി ജെ പി നേരത്തേ തന്നെ എതിരില്ലാതെ വിജയിച്ചു. ബൊമഡില, ചൗഖാം, ഹായുലിയാംഗ്, ഇറ്റാനഗര്‍, മുക്തോ, റോയിങ്, സഗാലി, താലി, തലിഹ, സിറോ ഹപോലി എന്നീ മണ്ഡലങ്ങളിലാണ് ബി ജെ പി വിജയിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡുവും എതിരില്ലാതെയാണ് വിജയിച്ചത്. മുക്തോ മണ്ഡലത്തിൽ നിന്നാണ് പേമ ഖണ്ഡു വിജയിച്ചത്.
അതേസമയം അധികാരത്തുടർച്ച നേടിയതോടെ പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുടർന്നേക്കും എന്നാണ് റിപ്പോർട്ട് അങ്ങനെയെങ്കില്‍ ഇത് മൂന്നാംവട്ടമാണ് പേമ മുഖ്യമന്ത്രിയാകുന്നത്. 2016-ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു പേമ. പിന്നീട് അദ്ദേഹം പാർട്ടി വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിൽ ചേർന്നിരുന്നു. അതിന് ശേഷമാണ് ബി ജെ പിയിലേക്കെത്തിയത്.












Click it and Unblock the Notifications