കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ എംഎല്‍എയുടെ മകനെ മര്‍ദ്ദിച്ചു കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശിലെ എംഎല്‍എ ആയ നിഡോ പവിത്രയുടെ മകന്‍ നിഡോ താനിയം(18) ദില്ലിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചു. വംശീയ അധിക്ഷേപം ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിഡോ താനിയത്തിന് ദക്ഷിണ ദില്ലിയിലെ ലജ്പത് നഗറിലെ ഒരു കടയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Nido Taniam

ജനുവരി 30 ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച മരിക്കുകയും ചെയ്തു.

ഒരു അഡ്രസ് തിരക്കി ഇറങ്ങിയതായിരുന്നു നിഡോ താനിയയും സുഹൃത്തുക്കളും . കടക്കാരന്‍ താനിയത്തെ വംശീയമായി അധിക്ഷേപിച്ചുവെന്നും മുടിയുടെ നിറം പറഞ്ഞ് കളിയാക്കിയെന്നും പറയുന്നു. പ്രകോപിതനായ താനിയ കടയുടെ ചില്ല് തല്ലിത്തകര്‍ത്തു.

ഇതോടെ ഒരു സംഘം ആളുകളെത്തി താനിയത്തേയും കൂട്ടുകാരേയും മര്‍ദ്ദിച്ചു. പിന്നീട് പോലീസ് എത്തി വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് കൊണ്ടുപോയെങ്കിലും വീണ്ടും അതേ സ്ഥലത്ത് തന്നെ കൊണ്ടുവിട്ടു. ഇതോടെ പഴയ അക്രമി സംഘം വീണ്ടുമെത്തി മര്‍ദ്ദിച്ചു.

നാട്ടുകാരാണ് താനിയത്തേയും കൂട്ടുകാരേയും രക്ഷപ്പെടുത്തിയത്. വീട്ടിലെത്തിയ താനിയത്തിന്റെ സ്ഥിതി രാത്രിയായപ്പോഴേക്കും വഷളായി. വ്യാഴാഴ്ച രാവിലെ താനിയത്തെ മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

English summary
Arunachal MLA's son dies allegedly after being beaten in south Delhi market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X