തിഹാര്‍ ജയിലില്‍ കെജ്രിവാളിന്റെ മെനുവില്‍ സബ്ജിയും ദാലും, ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോടതി ഏപ്രില്‍ പതിനഞ്ച് വരെ ജയിലിലേക്ക് അയച്ചതോടെ എഎപിയില്‍ നിന്ന് ജയിലില്‍ ആവുന്ന നാലാമത്തെ നേതാവായി മാറിയിരിക്കുകയാണ്. തിഹാര്‍ ജയിലിലാണ് കെജ്രിവാള്‍ ഇപ്പോഴുള്‌ലത്. മാര്‍ച്ച് 21 മുതല്‍ ഇഡിയുടെ കസ്റ്റഡിയിലായിരുന്നു കെജ്രിവാള്‍. മദ്യ അഴിമതി കേസില്‍ കെജ്രിവാളിന്റെ പങ്ക് ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ഇഡി.
കേസുമായി കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. അതേസമയം ഭാവിയില്‍ കെജ്രിവാളിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യമായി വരുമെന്നും ഇഡി കോടതിയെ ഇന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ തെളിവൊന്നുമില്ലെന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്.

തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലാണ് കെജ്രിവാളിനെ താമസിപ്പിക്കുക. നമ്പര്‍ വണ്‍ ജയിലില്‍ മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയാണ് ഉള്ളത്. ഏഴാം നമ്പര്‍ ജയിലില്‍ മുന്‍ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനുണ്ട്. അഞ്ചാം നമ്പര്‍ ജയിലില്‍ അതുപോലെ രാജ്യസഭാ എംപി സഞ്ജയ് സിംഗുമുണ്ട്.
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ കവിതയും ഇതേ ജയിലിലാണ് ഉള്ളത്.ആറാം നമ്പര്‍ സെല്ലിലാണ് കവിതയുള്ളത്. ഇത് തിഹാര്‍ ജയിലിലെ വനിതകളുടെ സെല്ലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. മദ്യ അഴിമതിക്കേസില്‍ ഡല്‍ഹിയിലെ മദ്യ ലൈസന്‍സിനായി പണം നല്‍കിയ കമ്പനിയുടെ ഭാഗമായിരുന്നു കവിതയെന്നാണ് ആരോപണം.
ജയിലില്‍ കൃത്യമായ സമയക്രമം എല്ലാവര്‍ക്കുമുണ്ട്. രാവിലെ ആറരയ്ക്കാണ് ദിനം ആരംഭിക്കുക. രാവിലെ ചായയും പ്രഭാതഭക്ഷണമായി റോട്ടിയോ ചപ്പാത്തിയോ പോലുള്ള ലഭിക്കും. തുടര്‍ന്ന് കുളിക്കാനുള്ള സൗകര്യമുണ്ടാവും. അതിന് ശേഷം കോടതിയിലേക്ക് പോകാനുള്ള സൗകര്യമൊരുക്കും.
കെജ്രിവാളിന്റെ ഹര്‍ജിയോ മറ്റോ പരിഗണിക്കുന്നുണ്ടെങ്കിലോ വാദം കേള്‍ക്കുന്നുണ്ടെങ്കിലോ മാത്രമേ കോടതിയില്‍ പോകേണ്ടതുള്ളൂ. അതല്ലെങ്കില്‍ ലീഗല്‍ ടീമുമായി കൂടിക്കാഴ്ച്ച നടത്താനുള്ള സമയവുമുണ്ടാകും. ജയിലിലെ ഉച്ചഭക്ഷണത്തിന്റെ സമയവും വ്യത്യാസമുണ്ട്. രാവിലെ പത്തരയ്ക്കാണ് ഉച്ചഭക്ഷണ സമയം ആരംഭിക്കുക. പതിനൊന്ന് മണി വരെ ഭക്ഷണം ലഭിക്കും.
ദാല്‍, സബ്ജി, അഞ്ച് റോട്ടികള്‍ അതല്ലെങ്കില്‍ ചോറ് എന്നിങ്ങനെയാണ് ഉച്ചയൂണിന് ലഭിക്കുക. അതിന് ശേഷം എല്ലാവരെയും സെല്ലില്‍ അടയ്ക്കും. ഉച്ചയ്ക്ക് മൂന്ന് മണി വരെ ഇവര്‍ സെല്ലില്ലായിരിക്കും. മൂന്നരയ്ക്ക് ഒരു കപ്പ് കാപ്പിയും രണ്ട് ബിസ്‌കറ്റും ലഭിക്കും.
ഇതാണ് വൈകീട്ടത്തെ ചായയുടെ മെനു. നാല് മണിക്ക് അഭിഭാഷകരെ കാണാാവുന്നതാണ്. വളരെ നേരത്തെ തന്നെ ജയിലില്‍ അത്താഴം വിളമ്പും. അഞ്ചരയ്ക്കാണ് അത്താഴം ലഭിക്കുക. ഏഴ് മണി വരെ ഇവര്‍ സെല്ലില്‍ തുടരും. കെജ്രിവാളിന് ജയിലില്‍ ടിവി കാണാനുള്ള സൗകര്യമുണ്ട്.
ഭക്ഷണ സമയത്തും, ലോക്കപ്പിലായിരിക്കുമ്പോഴും ഇതിന് അനുമതിയില്ല. ഇരുപതോളം ചാനലുകളാണ് ലഭ്യമാവുക. വാര്‍ത്താ ചാനലുകള്‍, എന്റര്‍ടെയിന്‍മെന്റ്, കായികം എന്നിവയെല്ലാം ലഭ്യമാകും. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം കെജ്രിവാളിനുണ്ട്.
അദ്ദേഹം പ്രമേഹ രോഗിയായതിനാല്‍ റെഗുലര്‍ ചെക്കപ്പ് ഉണ്ട്. ആഴ്ച്ചയില്‍ രണ്ട് തവണ കുടുംബാംഗങ്ങളെ കാണാനാവും. രാമായണം, ഭഗവത് ഗീത എന്നിവയുടെ കോപ്പികളും കെജ്രിവാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications