കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വർഷത്തിന് ശേഷം ദില്ലിയില്‍ ബിജെപിയെ അടിപതറിക്കും: കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്ന് എഎപി

Google Oneindia Malayalam News

ദില്ലി: അടുത്ത മാസമങ്ങളില്‍ നടക്കാനിരിക്കുന്ന ദില്ലി മുന്‍സിപ്പില്‍ കോർപ്പേറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ മറികടന്ന് എ എ പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പാർട്ടി ദേശീയ കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. തിരഞ്ഞെടുപ്പില്‍ വോട്ടർമാരെ ആകർഷിക്കാൻ ബി ജെ പി പല തന്ത്രങ്ങളും പരീക്ഷിക്കുമെങ്കിലും അന്തിമ വിജയം എ എ പിക്കായിരിക്കുമെന്നാണ് അരവിന്ദ് കെജ്രിവാള്‍ അവകാശപ്പെടുന്നത്.

"ഇവർ നമുക്കെതിരെ ഒത്തുകൂടിയ പൈശാചിക ശക്തികളാണ്, എന്നാൽ എന്ത് തന്ത്രങ്ങള്‍ പരീക്ഷിച്ചാലും അവർക്ക് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ കഴിയില്ല.''- അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി കോർപ്പറേഷനില്‍

കഴിഞ്ഞ 15 വർഷമായി കോർപ്പറേഷനില്‍ ബി ജെ പിയുടെ ദുർഭരണത്തിൽ ഡൽഹിയിലെ ജനങ്ങൾ മടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 15 വർഷമായി അവർ നടത്തിയ ഒരു നല്ല പ്രവർത്തനം ജനങ്ങളോട് പറയാന്‍ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു... ഇതിനു വിപരീതമായി, ആം ആദ്മി പാർട്ടി ഏറ്റെടുത്ത പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഡൽഹിയിൽ ആരോട് വേണമെങ്കിലും ചോദിക്കാമെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.

ദിലീപിനെ ചീത്ത വിളിക്കുന്നത് കാണാന്‍ ആളുകൂടും: തള്ള് തൊഴിലാളികള്‍ പറയുന്നതല്ല സത്യമെന്നും ശാന്തിവിളദിലീപിനെ ചീത്ത വിളിക്കുന്നത് കാണാന്‍ ആളുകൂടും: തള്ള് തൊഴിലാളികള്‍ പറയുന്നതല്ല സത്യമെന്നും ശാന്തിവിള

 ബി ജെ പി യോഗത്തിൽ മാലിന്യത്തെക്കുറിച്ച്

അതേസമയം, തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന ബി ജെ പി യോഗത്തിൽ മാലിന്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയെന്ന ആരോപണവുമായി എ എ പി എംസിഡി ഇൻചാർജ് ദുർഗേഷ് പഥക് രംഗത്ത് എത്തി. രൂക്ഷമായ വിമർശനമാണ് അദ്ദേഹം ബി ജെ പിക്കെതിരെ നടത്തുന്നത്.

'ദിലീപിന് ഗോതമ്പുണ്ട ആശംസകള്‍', ഓ നീയാണല്ലോ കോടതീന്ന് മറുപടി: ആശംസ നേർന്ന് പിഷാരടിക്കും വിമർശനം'ദിലീപിന് ഗോതമ്പുണ്ട ആശംസകള്‍', ഓ നീയാണല്ലോ കോടതീന്ന് മറുപടി: ആശംസ നേർന്ന് പിഷാരടിക്കും വിമർശനം

15 വർഷമായി ഡൽഹി വൃത്തിയാക്കുന്നതിൽ

"15 വർഷമായി ഡൽഹി വൃത്തിയാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി സമ്മതിച്ചു, അതിനാലാണ് അവരുടെ പരാജയം ഉറപ്പായത്. ഇത്തവണ ഡൽഹിയിലെ ജനങ്ങൾ പൂർണമായും എ എ പിക്കൊപ്പം നിന്നതും യോഗത്തിൽ ചർച്ചയായി. ബി ജെ പി സ്ഥാനാർത്ഥികള്‍ക്ക് അവരുടെ കെട്ടിവെച്ച തുക പോലും നിലനിർത്താൻ കഴിയില്ലെന്ന് ഡൽഹിയിലെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നുവെന്നും പഥക് ആരോപിച്ചു.

അധികാരത്തിലെത്തി എട്ട് വർഷത്തിന് ശേഷം

അതേസമയം, അധികാരത്തിലെത്തി എട്ട് വർഷത്തിന് ശേഷം കെജ്‌രിവാൾ ഗൗരവമായ പ്രവർത്തനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയെന്നായിരുന്നു ഡൽഹി ബി ജെ പി വക്താവ് പ്രവീൺ ശങ്കർ കപൂർ പ്രതികരിച്ചത്. മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിന് കോർപ്പറേഷനുകള്‍ക്ക് ദില്ലി സർക്കാറിന്റെ പിന്തുണ വേണ്ടതുണ്ടെങ്കിലും കെജ്രിവാള്‍ അത് നല്‍കിയില്ലെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

അദ്ദേഹം നാളെ ഗാസിപൂർ ലാൻഡ്‌ഫിൽ സൈറ്റിലേക്ക്

"അദ്ദേഹം നാളെ ഗാസിപൂർ ലാൻഡ്‌ഫിൽ സൈറ്റിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നു, ലാൻഡ്‌ഫിൽ സൈറ്റുകളിലെ മാലിന്യക്കൂമ്പാരങ്ങൾ സാമ്പത്തികമായും ഭരണപരമായും നീക്കംചെയ്യുന്നത് ഉറപ്പാക്കാൻ തന്റെ സർക്കാർ എന്ത് സംഭാവനയാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞാൽ ഡൽഹിയിലെ ജനങ്ങൾ നന്ദിയുള്ളവരായിരിക്കും. ഡൽഹിയിലെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് മോചനം നേടുന്നതിന് പിന്തുണ ആവശ്യമായ എംസിഡിയെ സാമ്പത്തികമായി തളർത്താനുള്ള വൃത്തികെട്ട രാഷ്ട്രീയം മാത്രമാണ് കെജ്‌രിവാൾ സർക്കാർ കളിച്ചത് എന്നതാണ് വസ്തുത," കപൂർ ട്വീറ്റ് ചെയ്തു.

English summary
Arvind Kejriwal says AAP will defeat BJP in the corporation elections in Delhi Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X