കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് ഇരട്ടയടി; വിചാരണ നേരിടണമെന്ന് രണ്ട് കോടതികള്‍, നേരിട്ട് ഹാജരാവാനും നിര്‍ദേശം

ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ കെജ്രിവാളിനെതിരേ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതന്‍ ചൗഹാനും സമര്‍പ്പിച്ച ഹരജികളിലാണ് കോടതികള്‍ നിലപാടെടുത്തത്‌

  • By Ashif
Google Oneindia Malayalam News

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരേ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ കെജ്രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. വിചാരണ വൈകിപ്പിക്കാന്‍ കെജ്രിവാള്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അത് നടക്കില്ലെന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ച് 25ന് കോടതിയില്‍ കെജ്രിവാള്‍ നേരിട്ട് ഹാജരാവണം. അന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. കെജ്രിവാളിനെ കൂടാതെ കേസില്‍ പ്രതികളായ അഞ്ച് മുതിര്‍ന്ന എഎപി നേതാക്കളും അന്നേദിവസം ഹാജരാവണമെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

Arvindkejriwalsad

അതേസമയം, മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ചേതന്‍ ചൗഹാനും കെജ്രിവാളിനെതിരേ കോടതിയെ സമീപിച്ചു. ഈ കേസില്‍ ഫെബ്രുവരി 18ന് ഹാജരാവണമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഡല്‍ഹി ക്രിക്കറ്റ് ബോഡിയായ ഡിഡിസിഎയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ജെയ്റ്റ്‌ലിയെയും ബന്ധിപ്പിച്ച് കെജ്രിവാള്‍ സംസാരിച്ചതാണ് കേസിനാധാരം. ജെയ്റ്റ്‌ലി ഡിഡിസിഎ മേധാവിയായിരുന്ന 2013ലെ അഴിമതിയാണ് കെജ്രിവാള്‍ പരാമര്‍ശിച്ചത്. എന്നാല്‍ ജെയ്റ്റ്‌ലി വിഷയത്തില്‍ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് കോടതികളും ഇന്ന് കെജ്രിവാള്‍ വിചാരണ നേരിടണമെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കെജ്രിവാള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും തന്റെ പ്രതിഛായക്ക് മങ്ങലേറ്റെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ജെയ്റ്റ്‌ലിയുടെ ഹര്‍ജി.

വോട്ടര്‍മാരോട് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങാനും വോട്ട് എഎപിക്ക് ചെയ്യാനും ആവശ്യപ്പെട്ട കെജ്രിവാളിനെതിരേ കേസെടുക്കാന്‍ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗോവ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു.

English summary
Not long after Delhi Chief Minister Arvind Kejriwal learned today that he must face trial in a Delhi court in a criminal defamation case filed against him by Finance Minister Arun Jaitley, another court has summoned him and ordered him to face trial on defamation charges. The Chief Minister has been sued by former Test cricketer Chetan Chauhan. The Delhi court hearing Mr Jaitley's allegations said Mr Kejriwal had exhibited "dilatory tactics to delay trial" and must be present in court on March 25 when charges will be framed against him and five other senior leaders of his Aam Aadmi Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X