അഖിലേഷ്, കെസിആര്‍, ഇനി മമതയും പവാറും, കോണ്‍ഗ്രസ് ഇതര മുന്നണിക്ക് കെജ്രിവാള്‍, നീക്കം ഇങ്ങനെ
ദില്ലി: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായത് മുതലെടുക്കാന്‍ ആംആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ അവര്‍ക്ക് തന്ത്രമൊരുക്കുന്നത്. ഓരോ സംസ്ഥാനത്തും നേരിട്ടെത്തി ജനങ്ങളെ അവര്‍ക്ക് വേണ്ട കാര്യങ്ങളിലേക്ക് എത്തിച്ചാണ് കെജ്രിവാള്‍ വോട്ട് പിടിക്കുന്നത്. നഷ്ടം കൂടുതലും കോണ്‍ഗ്രസിനാണ്. കെജ്രിവാളിന്റെ ദേശീയ വ്യാപനത്തിന് പിന്നില്‍ വലിയ ലക്ഷ്യമുണ്ട്. കോണ്‍ഗ്രസ് ഇതര മുന്നണിക്കായി അദ്ദേഹം രഹസ്യമായ നീക്കമാണ് നടത്തുന്നത്. ബംഗാളിലെയും ദില്ലിയിലെയും ഇപ്പോള്‍ പഞ്ചാബിലും കോണ്‍ഗ്രസ് തകരുകയും, പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. കോണ്‍ഗ്രസ് ഇതിനോടകം ഈ നീക്കം ആശങ്കയിലാണ്.

കൃത്യമായ പ്ലാനിംഗോടെയാണ് കെജ്രിവാള്‍ ഓരോ നേതാക്കളെയും ഒപ്പം കൂട്ടുന്നത്. കേരളത്തില്‍ അടക്കം അവര്‍ എത്തുകയും, കോണ്‍ഗ്രസിന് അവരുള്ള സഖ്യത്തിനോട് വോട്ട് ചോദിക്കേണ്ടി വരികയും ചെയ്തത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇതിനിടെ കെജ്രിവാളിന്റെ ദില്ലിയിലെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. കെസിആര്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ നിറഞ്ഞ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. കെജ്രിവാളും കെസിആറും തമ്മില്‍ ഉച്ചഭക്ഷണം ഒരുമിച്ച് കഴിഞ്ഞു. നിരവധി വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമാണ് ചര്‍ച്ചയില്‍ പ്രധാനമായി വന്നത്.
കെസിആര്‍, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ശരത് പവാര്‍ എന്നിവരെയാണ് കെജ്രിവാള്‍ പ്രധാനമായും ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് നിന്നുള്ള നേതാവാണ് അഖിലേഷ് യാദവ്. യുപിയില്ലാതെ ഒന്നും നടക്കില്ലെന്ന് കെജ്രിവാൡന് അറിയാം. കഴിഞ്ഞ ദിവസം കെസിആര്‍ അഖിലേഷ് യാദവിനെ കണ്ടിരുന്നു. കെജ്രിവാളിന്റെ കോണ്‍ഗ്രസ് ഇതര മുന്നണിക്ക് ഇവര്‍ക്ക് താല്‍പര്യമുണ്ട്. മമത ബാനര്‍ജിയും ഇതേ റൂട്ടിലാണ്. കോണ്‍ഗ്രസ് മാറ്റത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളൊന്നും കോണ്‍ഗ്രസിനെ പരിഗണിക്കുന്നേയില്ല. കോണ്‍ഗ്രസിന്റെ മുന്‍ സഖ്യകക്ഷിയായ ആര്‍ജെഡിയും ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്.
കെജ്രിവാളിന്റെ പ്ലാന്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കാനാണ്. 150 സീറ്റ് ഈ സഖ്യം പിടിച്ചാല്‍ തന്നെ ബിജെപിക്ക് ആശങ്ക വരും. ഇവര്‍ ഒറ്റയ്‌ക്കൊരു രാഷ്ട്രീയ ബ്ലോക്കായി മാറുകയും ചെയ്യും. പക്ഷേ കോണ്‍ഗ്രസാണ് ഇവിടെ തകരാന്‍ പോകുന്നത്. വലിയ പ്രതിപക്ഷ കക്ഷിയെന്ന പാര്‍ലമെന്റിലെ സ്ഥാനം നഷ്ടമാകും. ഇത്തവണ മമതയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില മാറാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പ്രതിപക്ഷ നിരയിലേക്ക് ചേര്‍ക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിക്കേണ്ടി വരും. ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍ ഇതോടെ നിര്‍ണായകമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications