• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറിൽ മഹാസഖ്യത്തിനെതിരെ ഒവൈസി, കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യത്തെ തോൽപ്പിക്കാൻ ആഹ്വാനം

കിഷന്‍ഗഞ്ച്‌: നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ബീഹാറില്‍ പറന്നിറങ്ങി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ്‌ എംപിയിയുമായ അസദുദീന്‍ ഒവൈസി. ബീഹാറിലെ നിയമസഭാ മണ്ഡലമായ കിഷന്‍ഗഞ്ചിലെ എഐഎംഐഎം സ്ഥാനാര്‍ഥിയായ ഇസര്‍ അസ്‌ഫിക്കുവേണ്ടി വോട്ടാഭ്യര്‍ത്തിക്കാനാണ്‌ ഉവൈസി ബീഹാറില്‍ എത്തിയത്‌. നിലവിലെ സിറ്റിങ്ങ്‌ എംഎല്‍എയും ജെഡിയു സ്ഥാനാര്‍ഥിയുമായ മുജാഹിദ്‌ അലം, ആര്‍ജെഡി സ്ഥാനാര്‍ഥി ഷാഹിദ്‌ അലം എന്നിവരാണ്‌ മണ്ഡലത്തിലെ മറ്റു പ്രധാന സ്ഥാനാര്‍ഥികള്‍. കിഷന്‍ഗഞ്ചിലെ കൊച്ചടമാന്‍ വിധാന്‍ സഭക്കു സമീപമുള്ള മൈതാനത്ത്‌ ഹെലിക്കോപ്‌റ്ററിലെത്തിയ ഒവൈസിയെ കാത്ത്‌ സ്‌ത്രീകളും കുട്ടികളുമടക്കം പതിനായിരത്തിലധികം പ്രവര്‍ത്തകരാണുണ്ടായിരുന്ന്‌ത്‌. ഹര്‍ഷാരവങ്ങളോടെയാണ്‌ തങ്ങളുടെ പ്രിയ നേതാവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്‌.

പ്രവര്‍ത്തകരെ അഭിസംബോധ ചെയ്‌ത്‌ സംസാരിച്ച ഒവൈസി മഹാ സഖ്യങ്ങളെ തിരഞ്ഞടുപ്പില്‍ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തു. 205ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ആര്‍ജെഡി കൂട്ടുകെട്ടായിരുന്നെങ്കില്‍ ഇന്ന്‌ ജെഡിയു ബജെപിയോടൊപ്പം ചേര്‍ന്നാണ്‌ മത്സരിക്കുന്നത്‌ . കോണ്‍ഗ്രസും ആര്‍ജെഡിയും ഇതിനു ഉത്തരവാദികളാണ്‌. വിശാല സഖ്യത്തിന്റെ പേരു പറഞ്ഞു അവര്‍ വീണ്ടും നിങ്ങളെ കബളിപ്പിക്കുകയാണ്‌ .ഇതിനു തക്കതായ മറുപടികൊടുക്കണമെന്ന്‌ ഒവൈസി പ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടു. ബീഹാര്‍ അനുഗ്രഹിച്ചാല്‍ നമ്മുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കുശ്വാഹ അധികാരത്തിലെത്തുമെന്നും ഒവൈസി പറഞ്ഞു.

എഐഎംഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുവഴി വോട്ട്‌ വിഭജിക്കപ്പെടുമെന്നും അത്‌ ബിജെപിക്കു സഹായകരമാകുമെന്നുള്ള കോണ്‍ഗ്രസ്‌-ആര്‍ജെഡി സഖ്യത്തിന്റെ ആക്ഷേപത്തിനെതിരെ കടുത്ത വിമര്‍ശനമാണ്‌ ഒവൈസി ഉന്നയിച്ചത്‌. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌-ആര്‍ജെഡി സഖ്യത്തിന്‌ 20ല്‍ 1 സീറ്റ്‌ മാത്രമാണ്‌ നേടാനായത്‌. കിഷന്‍ ഗഞ്ചില്‍ തങ്ങളുടെ സ്‌താനാര്‍ഥിക്കു 3ലകഷം വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌. ബാക്കി വോട്ടുകള്‍ എവിടെയാണ്‌ നഷ്ടപ്പെട്ടതെന്ന്‌ സഖ്യം വ്യക്തമാക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനു ശിവസേനയുമായി മഹാരാഷ്ടയില്‍ സഖ്യമുണ്ടാക്കാം. തങ്ങളെ പിന്തുണച്ചാല്‍ സെക്യുലര്‍ അല്ലെങ്കില്‍ വര്‍ഗീയവാദികള്‍ എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും ഒവൈസി പറഞ്ഞു.

ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ഏത്‌ രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തങ്ങള്‍ തയാറാണെന്നും ഒവൈസി വ്യക്തമാക്കി. രാജ്യത്ത്‌ മുസ്ലീം വിരുദ്ധ നിയമങ്ങളള്‍ക്കെതിരെ പോരാടുന്ന ഏക നേതാവ്‌ ഒവൈസി മാത്രമാണെന്ന്‌ എഐഎംഐഎം പ്രാദേശിക നേതാവായ മുഹമ്മദ്‌ സാക്കിര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ സി എ എ സമരത്തിനെതിരെ ഒവൈസി എടുത്ത നിലപാട്‌ രാജ്യ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇത്‌ ബീഹാറില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്‌ ഒവൈസിയുടെ പാര്‍ട്ടി. മൂന്ന്‌ ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ തിരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ടം ഒക്ടാബര്‍ 28ന്‌ കഴിഞ്ഞിരുന്നു. നവംബര്‍ 3ന്‌ രണ്ടാംഘട്ട തിരഞ്ഞെടുപ്പും നവംബര്‍ 7ന്‌ മൂന്നാം ഘട്ട തിരഞ്ഞെടുപ്പും നടക്കും. നവംബര്‍ 10നാണ്‌ ഫലപ്രഖ്യാപനം.

English summary
Asaduddin Owaisi reached Bihar for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X