Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കണമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി ഒവൈസി

ഗുവാഹത്തി: മുസ്ലിങ്ങള്‍ മാന്യമായ കുടുംബാസൂത്രണം നടപ്പാക്കണമെന്ന അസം മുഖ്യമന്ത്രി ഹേമന്ദ ബിശ്വ ശര്‍മയുടെ പ്രസ്താവന വിവാദമാകുന്നു. കഴിഞ്ഞ ദിവസം ബിജെപി സര്‍ക്കാര്‍ 30 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭൂമി കൈയ്യേറ്റവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ കുടിയേറ്റ മുസ്ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശവ്യാപക സമരത്തില്‍ പ്രതിഷേധം ഇരമ്പി: ചിത്രങ്ങള്‍ കാണാം

 ജനസംഖ്യ കൂടിയാല്‍

ജനസംഖ്യ കൂടിയാല്‍

ജനസംഖ്യ കുറയ്ക്കണം. ജനസംഖ്യ കൂടിയാല്‍ ഒരു ദിവസം കാമാഖ്യ ക്ഷേത്ര ഭൂമിയും കൈയ്യേറിയേക്കാം. എന്റെ വീട് പോലും കൈയ്യേറാനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഹേമന്ദ് ബിശ്വ ശര്‍മ പറഞ്ഞു. ക്ഷേത്രം, വനം, സത്രം എന്നിവയുടെ ഭൂമിയൊന്നും കൈയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് പരിഹരിക്കാം

നമുക്ക് പരിഹരിക്കാം

ജനസംഖ്യ കുറയ്ക്കാന്‍ സാധിച്ചാല്‍ പല പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാം. അതുകൊണ്ടാണ് മുസ്ലിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. മുസ്ലിം സംഘടനകളുമായി ഈ വിഷയത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലിങ്ങള്‍ ഭവനരഹിതര്‍

മുസ്ലിങ്ങള്‍ ഭവനരഹിതര്‍

സംസ്ഥാനത്തെ ഒട്ടേറെ മുസ്ലിങ്ങള്‍ ഭവനരഹിതരാണ്. ഇവര്‍ പല സ്ഥലങ്ങളിലായി താമസിക്കുകയാണ്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങല്‍ സെന്‍ട്രല്‍-ലോവന്‍ അസമിലാണ് കൂടുതലും താമസിക്കുന്നത്. ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ് എന്നാണ് ബിജെപിയുടെ പ്രചാരണം.

തദ്ദേശീയരെ സംരക്ഷിക്കും

തദ്ദേശീയരെ സംരക്ഷിക്കും

ബംഗ്ലാദേശി മുസ്ലിങ്ങളില്‍ നിന്ന് തദ്ദേശീയരെ സംരക്ഷിക്കുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന പ്രചാരണം. അസമില്‍ 3.12 കോടിയാണ് ജനസംഖ്യ. ഇതില്‍ 31 ശതമാനം മുസ്ലിങ്ങളാണ്. 126 അംഗ അസം നിയമസഭയില്‍ 35 സീറ്റുകളില്‍ നിര്‍ണായക ശക്തിയാണ് ഇവര്‍.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ...

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ...

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു സമുദായത്തെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണിതെന്നും എഐയുഡിഎഫ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ അനിമുല്‍ ഇസ്ലാം പറഞ്ഞു.

സര്‍ക്കാര്‍ ഒരു പദ്ധതിയുമില്ല

സര്‍ക്കാര്‍ ഒരു പദ്ധതിയുമില്ല

സംസ്ഥാന സര്‍ക്കാര്‍ ജനസംഖ്യാ നയം രൂപീകരിച്ചാല്‍ ഞങ്ങള്‍ എതിര്‍ക്കില്ല. എന്തുകൊണ്ടാണ് മുസ്ലിങ്ങളെ മാത്രം മുഖ്യമന്ത്രി എടുത്തു പറയുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. വിദ്യാഭ്യാസ പുരോഗതിക്ക് പദ്ധതിയില്ല. ഇതിന്റെ പേര് പറഞ്ഞ് മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അനിമുല്‍ ഇസ്ലാം പറഞ്ഞു.

ഒവൈസി പറയുന്നു

ഒവൈസി പറയുന്നു

മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയും അസം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സമൂഹത്തെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. അസമിലെ മൊത്തം ജനന നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും ഒവൈസി പറഞ്ഞു.

Recommended Video

cmsvideo
    ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam
    തുല്യമായി വീതം വയ്ക്കൂ

    തുല്യമായി വീതം വയ്ക്കൂ

    എന്നിട്ടും മുഖ്യമന്ത്രി മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നു. ശക്തമായ കുടുംബാസൂത്രണത്തെ സുപ്രീംകോടതിയില്‍ എതിര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അസമില്‍ ഭ്രൂണ ഹത്യ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. ജനസംഖ്യയുടെ ചെറിയ വിഭാഗം രാജ്യത്തെ വിഭവങ്ങള്‍ കൈയ്യടക്കി വച്ചതാണ് മറ്റൊരു പ്രശ്‌നം. രാജ്യത്തെ വിഭവങ്ങള്‍ തുല്യമായി വീതം വയ്ക്കണമെന്ന് നേരത്തെ വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയതാണെന്നും ഒവൈസി പറഞ്ഞു.

    സാരിയിൽ അതീവ സുന്ദരിയായി നടി മാളവിക ശർമ്മ..ചിത്രങ്ങൾ വൈറൽ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+