ദില്ലി പെണ്‍കുട്ടിയെപ്പറ്റി ആശാറാം ബാപ്പു പറഞ്ഞത്
ദില്ലി: വാവിട്ട വാക്ക് തിരിച്ചെടുക്കാനാവില്ല എന്ന് പണ്ട് ആരോ പറഞ്ഞത് അച്ചട്ടാണ് എന്ന സ്ഥിതിയിലാണ് വിവാദ ആള്‍ദൈവം ആശാറാം ബാപ്പു. ദില്ലിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി അക്രമികളെ സഹോദരാ എന്ന് വിളിച്ചിരുന്നെങ്കില്‍ അവര്‍ ഉപദ്രവിക്കാതെ വിട്ടേനെ എന്നായിരുന്നു സംഭവം നടന്നപ്പോള്‍ ബാപ്പു പ്രതികരിച്ചത്.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജയിലില്‍ കിടക്കുകയാണ് ഈ പറഞ്ഞ ബാപ്പു ഇപ്പോള്‍. നിങ്ങളെ സഹോദരാ എന്ന് വിളിക്കാത്തതുകൊണ്ടാണോ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വെറുതെ വിടാതിരുന്നത് എന്ന് ആശാറാം ബാപ്പുവിനോട് ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

ദില്ലിയില്‍ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയെക്കുറിച്ച് ആശാറാം ബാപ്പുവിന്റെ കമന്റ് അന്നേ വിവാദമായിരുന്നതാണ്. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അക്രമികളെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല ആശാറാം ബാപ്പു. പകരം അക്രമികളെ സഹോദരാ എന്ന് വിളിക്കാതിരുന്ന പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുകയായിരുന്നു ആ സ്വയം പ്രഖ്യാപിത ആള്‍ദൈവം.
എന്നാല്‍ ആശാറാം ബാപ്പുവിന്റെ തനിസ്വരൂപം പുറത്ത് വന്നത് ദില്ലി സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ്. പീഡനക്കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പുവിനെതിരെ ഭൂമി തട്ടിപ്പടക്കം നിരവധി ആരോപണങ്ങള്‍ ഉയര്ന്നുവട്ടിട്ടുണ്ട്. ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ ശിക്ഷ കാത്തിരിക്കുമ്പോള്‍ സമാനമായ കേസില്‍ പെട്ട് ആശാറാം ബാപ്പുവും ജയിലിലാണ് എന്നത് കാവ്യനിതീയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications