ബിജെപി രാജസ്ഥാനില്‍ രണ്ടാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് എന്തിന്? ഗെലോട്ട് പറയുന്നു, ഒറ്റകാരണം!!
ജയ്പൂര്‍: രാജസ്ഥാനില്‍ കോലാഹലങ്ങള്‍ക്ക് ശേഷം പ്രതിസന്ധികള്‍ മാറി കോണ്‍ഗ്രസ് വിജയിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് കാരണമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറയുന്നു. കോണ്‍ഗ്രസിന്റെ ദളിത് സ്ഥാനാര്‍ത്ഥി നീരജ് ദംഗിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. ബിജെപി ദളിത് വിരുദ്ധരാണെന്നും ഗെലോട്ട് ആരോപിച്ചു. ബിജെപിക്ക് രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ വിജയിക്കാനുള്ള വോട്ടുകള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ സ്ഥാനാര്‍ത്ഥിയെന്നും നിര്‍ത്തിയെന്നും ഗെലോട്ട് പറഞ്ഞു.

ബിജെപിക്ക് ദളിതുകള്‍ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞ് കൊണ്ട് അവര്‍ നിര്‍ത്തിയത്. അവരുെട ഗൂഢാലോചന എല്ലാവരും അറിഞ്ഞിരിക്കുകയാണ്. ബിജെപി ജനാധിപത്യത്തിന്റെ ധ്വംസകരാണ്. കര്‍ണാടകത്തിലും മധ്യപ്രദേശിലും എന്താണോ ചെയ്തത് അത് രാജസ്ഥാനിലും ആവര്‍ത്തിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍ വോട്ടിംഗില്‍ അതൊന്നും നടന്നില്ല. ഇത് കോണ്‍ഗ്രസിന്റെ വലിയ വിജയമാണെന്നും ഗെലോട്ട് വ്യക്തമാക്കി. കോണ്‍ഗ്രസ് കെസി വേണുഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി നീരജ് ദംഗി എന്നിവരെയാണ് മത്സരിപ്പിച്ചത്.
Recommended Video
അതേസമയം കഴിഞ്ഞ ദിവസം നരോത്തം മിശ്ര മധ്യപ്രദേശില്‍ ആരോപിച്ചതിനുള്ള തിരിച്ചടിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് നല്‍കിയത്. കോണ്‍ഗ്രസ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി ഫൂല്‍ സിംഗ് ഭരയ്യയെ മത്സരിപ്പിച്ചത് പരാജയപ്പെടുത്താനാണെന്നും, ദളിത് നേതാവായ അദ്ദേഹത്തിന് എന്തുകൊണ്ട് ആദ്യ വോട്ട് നല്‍കുന്നില്ലെന്നും മിശ്ര ചോദിച്ചിരുന്നു. കോണ്‍ഗ്രസ് ദളിത് വിരുദ്ധരായത് കൊണ്ടാണ് ദിഗ്വിജയ് സിംഗിനെ മത്സരിപ്പിക്കുന്നതെന്നും മിശ്ര ആരോപിച്ചു. രണ്ടാം സ്ഥാനാര്‍ത്ഥിയായിട്ടാണ് ഭരയ്യയെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. അദ്ദേഹത്തിന് വേണ്ട വോട്ടുകള്‍ എന്തുകൊണ്ട് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും മിശ്ര ചോദിച്ചു. ഇതിനാണ് ഗെലോട്ട് രാജസ്ഥാനില്‍ മറുപടി നല്‍കിയത്.
അതേസമയം രാജസ്ഥാനില്‍ വിജയിച്ചെങ്കിലും ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഓപ്പറേഷന്‍ കമല്‍ രാജസ്ഥാനില്‍ ഇല്ലെന്നും, ബിജെപിയില്‍ നിന്ന് അത്തരത്തിലുള്ള ഭീഷണിയില്ലെന്നുമാണ് പൈലറ്റ് ആവര്‍ത്തിക്കുന്നത്. റിസോര്‍ട്ട് നാടകമെല്ലാം ഗെലോട്ട് തയ്യാറാക്കിയതാണെന്ന് ദേശീയ നേതൃത്വത്തെ പൈലറ്റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കാനുള്ള ഗെലോട്ടിന്റെ ശ്രമങ്ങള്‍ വലിയ വിജയം കാണില്ലെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറിയായി പൈലറ്റ് വരുന്നതോടെ ഗെലോട്ടിന് കൂടുതല്‍ തിരിച്ചടിയാണ് ഉണ്ടാവുക.












Click it and Unblock the Notifications