'ബിജെപി സമാധാനം ആഗ്രഹിക്കുന്നില്ല: ഉന്നത നേതാക്കളുടെ നിർദേശത്തില്‍ കലാപം സൃഷ്ടിക്കുന്നു'
ജയ്പൂർ: രാജസ്ഥാനിലെ വർഗീയ അക്രമ സംഭവങ്ങളിൽ ബി ജെ പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്ത് അസ്ഥിരത സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ബി ജെ പി ഹൈക്കമാൻഡിന്റെ ഉത്തരവനുസരിച്ചാണ് ഒരു വിഭാഗം കലാപത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനം സമാധാനത്തോടെ മുന്നോട്ട് പോവുന്നതില്‍ അമർഷമുള്ള ബി ജെ പി നേതാക്കളാണ് ഇതിന് പിന്നിലെന്നും ഗെലോട്ട് ആരോപിച്ചു. സംസ്ഥാനത്ത് അടുത്തിടെ നടന്ന ചില സംഭവ വികാസങ്ങള്‍ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
അരുണ്‍കുമാറില്ല? കോണ്‍ഗ്രസ് വനിത നേതാവുമായി ഇടത് നേതാക്കളുടെ ചർച്ച-റിപ്പോർട്ട്
ഏപ്രിൽ 2 മുതൽ സംസ്ഥാനത്തെ ജോധ്പൂർ, അൽവാർ, കരൗലി എന്നിവിടങ്ങളിൽ നടന്ന വർഗീയ കലാപങ്ങളുടെ പേരിൽ സംസ്ഥാനത്തെ പ്രതിപക്ഷമായ ബി ജെ പി അശോക് ഗെലോട്ട് സർക്കാരിനെ നിരന്തരം വിമർശനങ്ങള്‍ ഉന്നയിച്ചാ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. "ബിജെപി പരിഭ്രാന്തിയിലാണ്. അതിനാൽ അവർ കലാപത്തിന് പ്രേരിപ്പിക്കുകയാണ്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദാ സവായ് മധോപൂരിൽ വന്നപ്പോഴും താൻ തീകൊളുത്താൻ വന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഇതിന് പിന്നാലെ കരൗലിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു,"- അശോക് ഗെലോട്ട് ഉദയ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏപ്രിൽ 2 ന് കരൗലിയിൽ മുസ്ലീം ആധിപത്യ മേഖലയിലൂടെ കടന്നുപോകുമ്പോൾ ഹിന്ദു സംഘടനകൾ നടത്തിയ ബൈക്ക് റാലിക്ക് നേരെ കല്ലേറുണ്ടാവുകയും അതിന് പിന്നാലെ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. ജോധ്പൂരിലെ വർഗീയ സംഘർഷങ്ങളെ പരാമർശിച്ച്, അവിടെ കലാപത്തിന് കാരണമായേക്കാവുന്ന മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലാമറസ് ലുക്കില്‍ മിന്നിച്ച് ഹന്‍സിക: വൈറലായി പുതിയ ചിത്രങ്ങള്‍
ബിജെപിക്ക് സംസ്ഥാനത്ത് സമാധാനം ഉണ്ടാവുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജസ്ഥാൻ സർക്കാരിനെ അപകീർത്തിപ്പെടുത്താനും തങ്ങളാൽ കഴിയുന്നിടത്തോളം അസ്ഥിരത സൃഷ്ടിക്കാനും അവർക്ക് ഹൈക്കമാൻഡിന്റെ നിർദ്ദേശമുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.
നഗർ പാലികയിലെ 35 കൗൺസിലർമാരിൽ 34 പേരും ബിജെപിയിൽ നിന്നുള്ളവരാണ്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ രാമനവമി ദിനത്തിൽ രാജസ്ഥാനിൽ സമാധാനമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിച്ചു. മധ്യപ്രദേശിലും ഡൽഹിയിലും സംഭവിച്ചിട്ടില്ലെങ്കിലും ഇവിടെ സമാധാനമുണ്ട്, അവർക്ക് അതൊന്നും ദഹിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
"കരൗലിയിലോ രാജ്ഗഢിലോ ജോധ്പൂരിലോ എവിടെയും കലാപം നടത്താൻ ഞങ്ങൾ അനുവദിച്ചില്ല. ആളപായമോ വലിയ സംഭവമോ അപകടമോ ഉണ്ടായിട്ടില്ല," ഗെലോട്ട് പറഞ്ഞു. സംഘർഷങ്ങളുണ്ടായാൽ കലാപത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ ജാതിയോ മതമോ വർഗമോ രാഷ്ട്രീയ പാർട്ടിയോ നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജോധ്പൂരിൽ ഈദ് ദിനത്തിലും അതിന്റെ തലേന്നും നടന്ന സംഘർഷത്തിന്റെ പേരിൽ 97 പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വന്തം തട്ടകത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം നടന്നത്. ഇതേ തുടർന്ന് ഉദയ് മന്ദിർ, നാഗോരി ഗേറ്റ് എന്നിവയുൾപ്പെടെ ജോധ്പൂരിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി വരെ ആണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സാഹചര്യം വിലയിരുത്തിയാകും നിരോധനാജ്ഞ പിൻവലിക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി ബി ജെ പി നേതാക്കള്‍ രംഗത്ത് എത്തിയത്.
സംഘർഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് സേവനവും നിർത്തിവെച്ചിരിക്കുകയാണ്. പെരുന്നാൽ ദിനത്തിൽ ജലോരി ഗേറ്റ് സർക്കിളിൽ പെരുന്നാൾ പതാകകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ സംഘർഷം കല്ലേറിലേക്ക് വഴി മാറുകയും ഇതിൽ അഞ്ച് പോലീസുകാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.