കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമരീന്ദര്‍ തെറിച്ചു, ഇനി അശോക് ഗെലോട്ട്, ബാഗലും സേഫല്ല, അധികാരമുറപ്പിച്ച് രാഹുലും പ്രിയങ്കയും

Google Oneindia Malayalam News

ദില്ലി: അമരീന്ദര്‍ സിംഗിന്റെ രാജി പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലേക്കാണ് അടുത്ത ചര്‍ച്ചകള്‍ നടക്കുന്നത്. പഞ്ചാബിന് സമാനമായി പ്രശ്‌നങ്ങള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങളുടെ ഘോഷയാത്രയാണ്. ഈ സാഹചര്യത്തില്‍ അടുത്ത മാറ്റം രാജസ്ഥാനിലാണെന്ന് സൂചനയുണ്ട്.

ഗാന്ധി കുടുംബം കോണ്‍ഗ്രസില്‍ അധികാരം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് ഈ തീരുമാനങ്ങളൊക്കെ എടുത്തത്. അമരീന്ദറിനെ കാര്യങ്ങള്‍ ഒന്നും അറിയിക്കുക പോലും ചെയ്യാതെ മാറ്റിയത് മറ്റ് രണ്ടിടങ്ങളിലും ചര്‍ച്ചയായി കഴിഞ്ഞു.

1

അമരീന്ദര്‍ സിംഗിന്റെ രാജി വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. അതേ സര്‍പ്രെസാണ് കോണ്‍ഗ്രസ് രാജസ്ഥാനിലും പ്രഖ്യാപിക്കുന്നത്. ഇവിടെ സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ പ്ശ്‌നങ്ങളുണ്ട്. പഞ്ചാബില്‍ ക്യാപ്റ്റനെ നീക്കിയപ്പോള്‍ രാജസ്ഥാനില്‍ ഗെലോട്ടിനെ നീക്കണമെന്നാണ് ആവശ്യം. പഞ്ചാബില്‍ അടുത്ത വര്‍ഷവും രാജസ്ഥാനില്‍ 2023ലുമാണ് തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ ഇവിടെ ഭരണം ഏറ്റവും വിശ്വസ്തരിലേക്ക് മാറ്റാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് നേതാക്കളെ ആശങ്കപ്പെടുത്തുന്ന രീതിയായി മാറിയിരിക്കുകയാണ്.

2

അമരീന്ദറിനെ മാറ്റിയത് ഒരു സന്ദേശം നേതാക്കള്‍ക്ക് നല്‍കാന്‍ കൂടിയാണ്. തീരുമാനങ്ങള്‍ ഗാന്ധി കുടുംബം എടുക്കുമെന്നും, അതിനെ എതിര്‍ക്കുന്നവരുണ്ടോ എന്ന് അറിയുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ അമരീന്ദര്‍ എതിര്‍ത്തത് ഒഴിച്ചാല്‍ വേറെ പ്രശ്‌നങ്ങളൊന്നും ഗാന്ധി കുടുംബം നേരിടേണ്ടി വന്നില്ല. ഒരൊറ്റ വരിയിലൂടെയാണ് രാഹുല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമരീന്ദറിന്റെ പകരക്കാരനെ സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്നായിരുന്നു സോണിയ പ്രസ്താവന ഇറക്കിയത്. രാഹുലും പ്രിയങ്കയും ക്ലീന്‍ ഇമേജുള്ളവരെയാണ് ലക്ഷ്യമിടുന്നത്.

3

അമരീന്ദറിന് ക്ലീന്‍ ഇമേജാണ് പഞ്ചാബില്‍ ഉള്ളത്. എന്നാല്‍ നവജ്യോത് സിദ്ദുവിനും അതുണ്ട്. അതിലുപരി സിഖുകാര്‍ക്കിടയില്‍ ശക്തമായ വോട്ടുബാങ്കും സിദ്ദുവിനുണ്ട്. നേരത്തെ കര്‍താര്‍പൂര്‍ വിഷയത്തില്‍ സിദ്ദുവിന്റെ നിലപാട് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. അമരീന്ദര്‍ ശരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. എല്ലാവരോടും ഒന്നിച്ച് പോകാമെന്നായിരുന്നു അമരീന്ദര്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയാണ് അമരീന്ദറിനെ മാറ്റണമെന്ന കാര്യം മുന്നോട്ട് വെച്ചത്.

4

രാഹുലും പ്രിയങ്കയും വിശ്വസ്തരെ നിയമിച്ച് പാര്‍ട്ടിയില്‍ ആധിപത്യത്തിനുള്ള ശ്രമത്തിലാണ്. യുപിയിലും മറ്റിടങ്ങളിലുമെല്ലാം ഇത് പ്രകടമാണ്. മറ്റൊരു പ്രധാന കാരണം ഗാന്ധി കുടുംബത്തെ സ്ഥിരമായി കണ്ടിരുന്ന അമരീന്ദര്‍ അവരുമായി അകന്നതാണ്. ഹരീഷ് റാവത്ത് ക്യാപ്റ്റനെ പിന്തുണയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധി നിര്‍ദേശപ്രകാരം പാനല്‍ നല്‍കിയ 18 ഇന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ക്യാപ്റ്റന്‍ പരാജയമായി. ഇതോടെ എംഎല്‍എമാരെല്ലാം അദ്ദേഹത്തിന് എതിരായി മാറിയിരിക്കുകയാണ്. ഇതാണ് രാഹുലിനും പ്രിയങ്കയ്ക്കും കാര്യങ്ങള്‍ എളുപ്പമാക്കിയത്.

5

ജി23 നേതാക്കള്‍ക്കും പ്രാദേശികമായി ശക്തരായി നില്‍ക്കുന്ന നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഗാന്ധി കുടുംബം നല്‍കിയിരിക്കുന്നത്. എല്ലാത്തിനും ഹൈക്കമാന്‍ഡ് വഴങ്ങുമെന്ന് കരുതരുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. അതുകൊണ്ട് അശോക് ഗെലോട്ടിന്റെ സ്ഥാനം ഏത് നിമിഷവും തെറിക്കാമെന്നാണ് മുന്നറിയിപ്പ്. മന്ത്രിസഭ പുനസംഘടന പലതവണ ഹൈക്കമാന്‍ഡ് പറഞ്ഞ വിഷയമാണ്. ഗെലോട്ട് ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറി നടക്കുകയാണ്. വൈകാതെ തന്നെ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് നിരീക്ഷകര്‍ ജയ്പൂരിലെത്തും. ഗെലോട്ടിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ വൈകാതെയുണ്ടാവും. അദ്ദേഹത്തിനോടും ഹൈക്കമാന്‍ഡ് രാജി ചോദിക്കാനാണ് സാധ്യത.

പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
ashok gehlot may be next on congress radar after punjab, sachin pilot hoping for a new role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X