കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കളുടെ കാല്‍ കഴുകിത്തുടച്ച് മുഖ്യമന്ത്രി; വിശദീകരണം ഇങ്ങനെ... വീഡിയോ

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാല്‍ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന ബിജെപി പരിപാടിയിലായിരുന്നു സംഭവം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. മുതിര്‍ന്നവരെ ആദരിക്കല്‍ ബിജെപിയുടെ പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ കാല്‍ കഴുകുന്ന വീഡിയോ മുഖ്യമന്ത്രി തന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അസമില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ സഹായിച്ചവരാണ് ഈ നേതാക്കള്‍. അവരുടെ കാല്‍ കഴുകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

a

ബിജെപി നേതാക്കള്‍ കസേരയിലാണ് ഇരിക്കുന്നത്. അതിന് താഴെ ഇരുന്ന് മുഖ്യമന്ത്രി അവരുടെ കാല്‍ കഴുകുന്നതാണ് വീഡിയോയില്‍. മുഖ്യമന്ത്രിയെ ചിലര്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം ഒരു തുണിയെടുത്ത് കാല്‍ തുടയ്ക്കുകയും ചെയ്യുന്നു. ഗുവാഹത്തിയില്‍ ബിജെപിക്ക് പുതിയ സംസ്ഥാന ഓഫീസ് ഇന്ന് തുറന്നിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ഈ പരിപാടിക്കിടെയാണ് മുഖ്യമന്ത്രി മുതിര്‍ന്ന നേതാക്കളുടെ കാല്‍ കഴുകിയത്.

ഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി... അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയംഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി... അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയം

നേരത്തെ അസമിലെ കോണ്‍ഗ്രസ് നേതാവായിരുന്നു ഹിമന്ത ബിശ്വ ശര്‍മ. 2015ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ജാലുക്ബാരി മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിയമ ബിരുദം നേടിയ ബിശ്വ ശര്‍മ ഗുവാഹത്തി ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനം അനുഷ്ടിച്ചിരുന്നു. അതിനിടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. തരുണ്‍ ഗൊഗോയ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മൂന്ന് തവണ മന്ത്രിയായിട്ടുണ്ട് ഇദ്ദേഹം.

പ്രവാസികള്‍ക്ക് ചാകര; കൂട്ടത്തോടെ പണം വരുന്നു... തല പെരുത്ത് നാട്ടുകാര്‍, രൂപയുടെ കാര്യം കട്ടപ്പൊക!!പ്രവാസികള്‍ക്ക് ചാകര; കൂട്ടത്തോടെ പണം വരുന്നു... തല പെരുത്ത് നാട്ടുകാര്‍, രൂപയുടെ കാര്യം കട്ടപ്പൊക!!

കോണ്‍ഗ്രസ് തകരുകയാണെന്നും അതിന് കാരണം രാഹുല്‍ ഗാന്ധിയാണെന്നും ശര്‍മ കുറ്റപ്പെടുത്തിയിരുന്നു. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേതൃത്വം നല്‍കിയത് ശര്‍മയാണ്. തുടര്‍ന്ന് അദ്ദേഹം മന്ത്രിയാകുകയും ചെയ്തു. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട നേതാവായാണ് ശര്‍മയെ വിലയിരുത്തുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

(അസം മുഖ്യമന്ത്രി പങ്കുവച്ച വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

English summary
Assam Chief Minister Himanta Biswa Sarma washes feet of BJP Leaders and Shares Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X