സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് പുറത്തുവിട്ട് അസം മുഖ്യമന്ത്രി; കെസിആറിന് മറുപടി
ഗുവാഹത്തി: സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചൊല്ലി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും തമ്മിലുള്ള വാക്‌പോര് തുടരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കെ ചന്ദ്രശേഖര റാവുവിന് മറുപടിയുമായി ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ തെളിവ് പുറത്തുവിട്ടാണ് ഹിമന്ത ബിശ്വ ശര്‍മയുടെ മറുപടി. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ 'വീഡിയോഗ്രാഫിക് തെളിവുകള്‍' ഹിമന്ത ബിശ്വ ശര്‍മ കൂ ആപ്പിലൂടെ പങ്കുവെച്ചു.
'പ്രിയപ്പെട്ട കെസിആര്‍ ഗാരൂ, നമ്മുടെ ധീര സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോഗ്രാഫിക് തെളിവുകള്‍ ഇതാ. ഇതൊക്കെയാണെങ്കിലും നിങ്ങള്‍ എന്തിനാണ് നമ്മുടെ സായുധ സേനയുടെ വീര്യത്തെ ചോദ്യം ചെയ്യുകയും അവരെ അപമാനിക്കുകയും ചെയ്യുന്നത്? നമ്മുടെ സൈന്യത്തെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും അത്യധികം ആഗ്രഹമുണ്ടോ? പുതിയ ഇന്ത്യ നമ്മുടെ സൈന്യത്തിനെതിരായ അപമാനങ്ങള്‍ സഹിക്കില്ല,' ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയോ ഇല്ലയോ എന്ന് ചോദ്യം ചെയ്യുന്നതാണ് ഏറ്റവും വലിയ കുറ്റം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള എന്റെ പരാമര്‍ശത്തില്‍ കെ സി ആര്‍ പ്രകോപിതനായി. എന്നാല്‍ നമ്മുടെ സൈന്യത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിനൊന്നുമില്ല എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നത്. നമ്മുടെ സൈനികര്‍ ശത്രുരാജ്യത്ത് എന്തെങ്കിലും നടപടിക്ക് പോകുന്നതിന് ഒരു മാസം മുമ്പ് തന്നെ പ്ലാന്‍ ചെയ്യും.

ഇവ തന്ത്രപരമായ പ്രവര്‍ത്തനങ്ങളാണ്, ഓപ്പറേഷന് ശേഷം ഒരു പത്രക്കുറിപ്പ് പുറപ്പെടുവിച്ചതിന് ശേഷമാണ് നമ്മള്‍ അതിനെക്കുറിച്ച് അറിയുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആരെങ്കിലും ആ നടപടിയുടെ തെളിവ് ചോദിക്കുകയാണെങ്കില്‍, സൈനികര്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ മിന്നലാക്രമണത്തിന്റെ തെളിവ് പുറത്തുവിടണമെന്ന് കെ സി ആര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നും ഞാന്‍ തെളിവ് ചോദിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ തെളിവ് കാണിക്കട്ടെ. ഇത് സംബന്ധിച്ച ബി ജെ പി തെറ്റായ പ്രചരണം നടത്തുന്നു, അതുകൊണ്ടാണ് ആളുകള്‍ തെളിവ് ചോദിക്കുന്നത്,' ചന്ദ്രശേഖര റാവു പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ സൈന്യമാണ് പോരാടുന്നത്. ആരെങ്കിലും മരിക്കുകയാണെങ്കില്‍ അത് സൈനികരാണ്. വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കണം, അല്ലാതെ ബി ജെ പിക്കല്ല നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ അസം മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും കെ സി ആര്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. റായ്ഗിരിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയോടും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയോടും അസം മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത്.

അദ്ദേഹത്തെ പുറത്താക്കൂ, ഏതെങ്കിലും ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാന്‍ ആകുമോ? ഇതാണോ ബി ജെ പിയുടെ സംസ്‌കാരമെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു ധര്‍മ്മവും ഭാരതീയ സംസ്‌കാരവും ഇതാണോ? എനിയ്ക്ക് ലജ്ജ തോന്നുന്നു. ഇത് രാജ്യത്തിന് നല്ലതല്ലെന്നും കെ സി ആര്‍ പറഞ്ഞിരുന്നു. പുല്‍വാമയിലെ ബേസ് ക്യാമ്പില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് 2019 സെപ്റ്റംബറില്‍ പാക് അധീന കശ്മീരില്‍ (പി ഒ കെ) ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്.












Click it and Unblock the Notifications