കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് കിട്ടില്ല: കാരണം പറഞ്ഞ് സര്‍ക്കാര്‍

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്താന്‍ അമ്പരപ്പിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ 24ഓളം ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഏറ്റവും സുതാര്യമായ രീതിയില്‍ പരീക്ഷ നടത്താനായിട്ടാണ് ഇന്റര്‍നെറ്റിന് വിലക്കിട്ടത്. രണ്ട് മണിക്കൂറോളം ആര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമായില്ല.

1

സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളാണ് നടന്നത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയത്. ഓഗസ്റ്റ് 21, 28 തിയതികളില്‍ രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെയും, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെയുമാണ് ഇന്റര്‍നെറ്റ് ലഭ്യമല്ലാതിരിക്കുക.

അതേസമയം ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ക്ക് യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല. ഗ്രേഡ് 3, ഗ്രേഡ് 4 ജീവനക്കാര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയാണ് സര്‍ക്കാര്‍ നടത്തിയത്. 14 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.

ഇതുവരെ നടന്നതില്‍ വെച്ച് ഈ രണ്ട് വിഭാഗത്തിലേക്കുള്ള ഏറ്റവും വലിയ പരീക്ഷയാണ് നടക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തെ പറഞ്ഞിരുന്നു. 30000 പേരെ മെറിറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ മുഖം തന്നെ മാറുമെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ താന്‍ പൊതുജനത്തോട് മാപ്പു ചോദിക്കുന്നുവെന്നും ഹിമന്ത പറഞ്ഞു.

തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ അടക്കം ഇന്റര്‍നൈറ്റ് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കാമരൂപ്, ബജാലി, ബിശ്വനാഥ്, കച്ചാര്‍, കരായ്‌ദേവ്, ചിരാംഗ്, ദരംഗ്, ദേമാജി, ദിബ്രൂഗഡ്, ദിമാ ഹസാവോ, ഗോലാഗട്ട്, ജോര്‍ഹട്ട്, കര്‍ബി ആംഗ്ലോങ്, കൊക്രജാര്‍, ലഖിംപൂര്‍, മജുലി, നല്‍ബാരി, ശിവാസ്ഗര്‍, സോനിത്പൂര്‍, താമൂല്‍പൂര്‍, തിന്‍ഷുകിയ, ഉഡാല്‍ഗുരി, വെസ്റ്റ് കാര്‍ബി, എന്നീ ജില്ലകളിലെല്ലാം ഇത്രയും സമയം ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു.

ബക്‌സ ജില്ലയിലും ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടു. ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പ് വഴി ചോരാതിരിക്കാന്‍ കൂടിയാണ് ഈ ശ്രമമെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. പരീക്ഷ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍

മുമ്പ് ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ചോദ്യ പേപ്പര്‍ പ്രചരിപ്പിച്ചിരുന്നു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയാണ് ഇവ ചോര്‍ത്തിയത്. ഇതെല്ലാം ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ടാണ് ഇത്തവണ ഇന്റര്‍നെറ്റ് നിരോധിക്കാന്‍ തീരുമാനിച്ചത്.

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍''ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

പരീക്ഷാ നടപടികളില്‍ ഒരു വീഴ്ച്ചയും വരാന്‍ അസം സര്‍ക്കാര്‍ അനുവദിക്കില്ല. അത് റിക്രൂട്ട്‌മെന്റ് നടപടികളില്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്നത് പോലെയാവും. ഇത്തരത്തില്‍ സുതാര്യത ഉറപ്പ് വരുത്തുന്നതിനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ബ്ലോക് ചെയ്തതെന്നും ഹിമന്ത ശര്‍മ പറഞ്ഞു.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

English summary
assam govt suspend mobile internet for 2 hours and the reason goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X